Advertisment

കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ 60 ന്റെ നിറവിൽ

New Update

കുവൈറ്റ്:  കുവൈറ്റിലെ പ്രഥമ ഇന്ത്യൻ വിദ്യാലയമായ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ 60 പതാം വർഷത്തിലേക്ക്. 1959 മേയ് 5 ന് പ്രവർത്തനം ആരംഭിച്ച സ്കൂൾ അതിന്റെ 60 പതാം വാർഷികം സമുചിതമായി ആഘോഷിക്കുകയാണ്.

Advertisment

publive-image

ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളിൽ മൂന്ന് പ്രധാന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സൂപ്പർ മെഗാ കാർണിവൽ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേളകൾ, ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഗൾഫ് ആർട്ട് ഫെസ്റ്റിവൽ എന്നി പരിപാടികളാണ് പ്രധാനമായും ഒരുക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. വി. ബിനു മോൻ ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതോടൊപ്പം കുട്ടികളെ സാമൂഹ്യാവബോധമുള്ളവരാക്കി തീർക്കുകയെന്നതും തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.

publive-image

പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കാനായി കേരള ഗവൺമെന്റ നടത്തുന്ന ശ്രമങ്ങൾക്ക് ഇന്ത്യൻ സ്കൂൾ കുട്ടികളിൽ നിന്നും സമാഹരിച്ച 21 ലക്ഷം ഇന്ത്യൻ രൂപ കേരള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത് ഇതര സ്കൂളുകൾക്കും മാതൃകയാണ്.

സ്കൂൾ പ്രിൻസിപ്പളും വിദ്യാർത്ഥി പ്രതിനിധികളും നേരിട്ട് തിരുവനന്തപുരത്തെത്തി സംഭാവന നൽകിയതിൽ കേരള മുഖ്യമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ഗൾഫിൽ നിന്നും ആദ്യമായാണ് ഇങ്ങനെയൊരു ദൗത്യം എന്ന് മുഖ്യ മന്ത്രി അഭിപ്രായപ്പെട്ടതായി ഡോ. ബിനു മോൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പലിനോടൊപ്പം ഷെയ്ഖ് അബ്ദുൾ റഹ്മാൻ, വിനുകുമാർ നായർ, വിദ്യാർത്ഥി പ്രതിനിധികളായ അയ്മൻ, എർവിൻ, ജെസികാ, മോസസ് കുര്യൻ എന്നിവരും പങ്കെടുത്തു. കേരളം സന്ദർശിച്ച വിവരങ്ങൾ കുട്ടികൾ വിവരിച്ചത് വാർത്താ സമ്മേളനത്തിൽ കൗതുകമുണർത്തി.

Advertisment