Advertisment

കുവൈറ്റില്‍ വ്യാപക പൊടിക്കാറ്റ്. റോഡുകളില്‍ ദൂരക്കാഴ്ച കുറഞ്ഞു. വാഹനങ്ങളുടെ കൂട്ടയിടി ഗതാഗത സ്തംഭനം സൃഷ്ടിക്കുന്നു. മഴയ്ക്കും സാധ്യത 

New Update

കുവൈറ്റ്:  കുവൈറ്റില്‍ കനത്ത പൊടിക്കാറ്റ്. രാവിലെ അബ്ദലി ഭാഗത്ത് നിന്നും തുടക്കം കുറിച്ച പൊടിക്കാറ്റ് ഏഴേമുക്കേല്‍ മണിയോടെ മറ്റ്‌ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നു.

Advertisment

publive-image

പൊടിക്കാറ്റ് കനത്തതോടെ റോഡില്‍ ദൂരക്കാഴ്ച കുറഞ്ഞതും കാഴ്ച കിട്ടാതെ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതും ഗതാഗത കുരുക്കിനും കാരണമായി. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ വേഗനിയന്ത്രണം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

publive-image

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണ് പൊടിക്കാറ്റെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈയാഴ്ച മധ്യത്തോടെ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ് പുറത്തുവന്നിട്ടുണ്ട്. പൊടിക്കാറ്റിന്റെ സാഹചര്യത്തില്‍ പുറത്ത് യാത്ര ചെയ്യുന്നവര്‍ മാസ്ക് ധരിക്കുന്നത് ഉചിതമായിരിക്കുമെന്നും നിര്‍ദ്ദേശമുണ്ട്.

publive-image

publive-image

publive-image

Advertisment