Advertisment

കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചാല്‍ കുട്ടികളെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. അലക്ഷ്യമായും അപകടകരമായും ആര് വാഹനം ഓടിച്ചാലും കര്‍ശന നടപടി

New Update

കുവൈറ്റ്:  കുവൈറ്റില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കാനും വാഹനം കസ്റ്റഡിയിലെടുക്കാനും നിര്‍ദ്ദേശം. ബൈക്ക് യാത്രികരുടെ അപകടകരമായ സഞ്ചാരവും അഭ്യാസ പ്രകടനങ്ങളും ഏറി വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ചില കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നതുവരെ വാഹനങ്ങളിലാണ്.

Advertisment

publive-image

അലക്ഷ്യമായും അപകടകരമായും വാഹനങ്ങള്‍ ഓടിക്കുന്നത് സ്വദേശികളായാലും വിദേശികളായാലും കര്‍ശന നടപടി സ്വീകരിക്കാനാണ്‌ അധികൃതരുടെ നിര്‍ദ്ദേശം. ഇത്തരം വാഹനങ്ങള്‍ 2 മാസത്തേക്ക് കസ്റ്റഡിയിലെടുക്കും.

ഇത്തരക്കാരോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നാണ് നിര്‍ദ്ദേശം. വാഹനം ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനാണ്‌ നിര്‍ദ്ദേശം.

Advertisment