കുവൈറ്റ്​ എയർവേയ്​സ്  താൽക്കാലികമായി നിർത്തിയ​ ബെയ്​റൂട്ട്​ സർവിസ്​ പുനരാരംഭിക്കുന്നു

Monday, April 16, 2018

കുവൈറ്റ്:   കുവൈറ്റ്​ എയർവേയ്​സ് താൽക്കാലികമായി നിർത്തിയ ലെബനോൻ തലസ്ഥാനമായ ബെയ്​റൂട്ടിലേക്കുള്ള വിമാന സർവിസ്​
പുനരാരംഭിക്കുന്നു.

അടുത്ത ദിവസങ്ങളിൽ സിറിയയിൽ വ്യോമാക്രമണത്തിന്​ സാധ്യതയുണ്ടെന്നും ഇൗ സാഹചര്യത്തിൽ ലെബനോൻ ആകാശം വഴിയുള്ള വ്യോമഗതാഗതം സുരക്ഷിതമായിരിക്കില്ലെന്നുമുള്ള മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിലായിരുന്നു​ നേരത്തെ താൽക്കാലികമായി നിർത്തിയത്​. ഇൗ സാഹചര്യം മാറിയിട്ടുണ്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ്​ തീരുമാനം.

ഞായറാഴ്​ച മുതൽ ആദ്യത്തെ ഷെഡ്യൂളിൽ സർവിസ്​ നടത്തും.

×