ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) മംഗഫ് യൂണിറ്റ് അനിയൻ പിള്ളയ്ക്ക് യാത്രയയപ്പ് നൽകി

ഗള്‍ഫ് ഡസ്ക്
Wednesday, July 17, 2019

മംഗഫ്:  ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജപാക്) മംഗഫ് യൂണിറ്റ് അംഗം അനിയൻപിള്ളയ്ക്ക് യാത്രയപ്പ് നൽകി.  കെ. ആ.എച്ച് ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി നിസാർകുന്നപ്പള്ളി അധ്യക്ഷത വഹിച്ച യോഗം അജപാക് ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ ഉൽഘാടനം ചെയ്തു.

സംഘടനയുടെ വൈസ് പ്രസിഡന്റ് ബിനോയ് ചന്ദ്രൻ , കെ. ആ.എച്ച് മംഗഫ് യൂണിറ്റ് ഭാരവാഹികളായ റ്റിജു, സലിമോൻ ആനന്ദൻ, സജിത്ത് ഉണ്ണികൃഷ്ണൻ, ബിജു കൈലാസം, ബിനു, സുബാഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പി ഹരി സ്വാഗതവും മുമ്പാസ് കാസിം നന്ദിയും പറഞ്ഞു.

×