Advertisment

കുവൈറ്റില്‍ കിഴക്കിന്റെ വെനീസ് ഉത്സവ് -2019 മാർച്ച് 29 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസ്സോസിയേഷൻ (അജപാക്‌) കിഴക്കിന്റെ വെനീസ് ഉത്സവ് -2019 മാർച്ച് 29 ന് വെള്ളിയാഴ്ച വൈകിട്ടു 4 മണിമുതൽ അബ്ബാസിയ മെറീന ഹാളിൽ നടക്കുമെന്ന് അജപാക്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

publive-image

പ്രശ്സ്ത ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ മുഖ്യഅഥിയായി പങ്കെടുക്കുന്ന മെഗാഷോയിൽ ചലചിത്ര പിന്നണി ഗായിക സിത്താര കൃഷ്‌ണകുമാർ, ചലച്ചിത്ര പിന്നണി ഗായകൻ നിരഞ്ജൻ സുരേഷ് എന്നിവരുടെ ഗാനമേളയും ഉഷാ തൃശൂർ കുവൈറ്റ് പൊലിക നാട്ടുകൂട്ടത്തിന്റെ സഹായത്താൽ നടത്തുന്ന നാടൻപാട്ടും, കോമഡി രംഗത്തെ പ്രശ്സ്‌തരായ നസീർ സംക്രാന്തി, ഷിനോദ് മലയാറ്റൂർ, ജയദേവ് കലവൂർ എന്നിവർ നയിക്കുന്ന കോമഡി ഷോയും ഉണ്ടായായിരിക്കും.

വാർത്ത സമ്മേളനത്തിൽ രാജീവ് നടുവിലേമുറി, സണ്ണി പത്തിച്ചിറ, മാത്യു ചെന്നിത്തല, തോമസ് പള്ളിക്കൽ, ബാബു പനമ്പള്ളി, ജോൺസൺ കെ ജോൺ, കുര്യൻ തോമസ്, അജികുട്ടപ്പൻ എന്നിവർ സംബന്ധിച്ചു.

Advertisment