Advertisment

എകെസിസി പ്രഥമ ഗ്ലോബല്‍ സമ്മേളനത്തില്‍ വേദി നിറഞ്ഞ് കുവൈറ്റ് എസ്എംസിഎ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്:  ദുബായില്‍ നടക്കുന്ന എ കെ സി സിയുടെ പ്രഥമ ആഗോള സംഗമത്തില്‍ സജീവ സാന്നിധ്യമായി കുവൈറ്റ് എസ് എം സി എയും.   കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമ്മേളനത്തിൽ ചലഞ്ചസ് ഒഫ് മൈഗ്രന്റ് കമ്മ്യൂണിറ്റി എന്ന വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ വേദി കയ്യടക്കിയത് കുവൈറ്റ് എസ് എം സി എ പ്രതിനിധികളായിരുന്നു. പ്രസിഡന്റ് തോമസ്‌ കുരുവിള നരിതൂക്കിലാണ് സെക്ഷനില്‍ അധ്യക്ഷത വഹിച്ചത്.

Advertisment

publive-image

എ കെ സി സി ഗ്ലോബൽ വർക്കിംങ്ങ് കമ്മറ്റി അംഗവും കുവൈറ്റ് എസ് എം സി എ പ്രതിനിധിയുമായ സുനിൽ പി. ആന്റണിയാണ് സ്വാഗതം ആശംസിച്ചത്. മെല്‍ബണ്‍ രൂപതാ മെത്രാൻ മാർ ബോസ്ക്കോ പുത്തൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ വിഷയാവതരണം നടത്തി.

publive-image

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡണ്ട് അഡ്വ.പി.ടി. ചാക്കോ ഗുജറാത്ത്, ദുബായ് എസ്.എം സി എ പ്രസിഡണ്ട് വിപിൻ വർഗ്ഗീസ്, കല്യാൺ രൂപത വികാരി ജനറാൽ മോൺ. ഇമ്മാനുവേൽ കാടൻകവിൽ, കുവൈറ്റ് എസ്.എം.സി.എ പ്രസിഡണ്ട് തോമസ് കുരുവിള, ജോയ് ആന്റണി ഖത്തർ, പ്രവാസി കോ-ഓർഡിനേറ്റർ സിബി വാണിയപുരയ്ക്കൽ, റീയാദ് സി.എം സി എ പ്രസിഡണ്ട് ബിനോയ് ജോസഫ് പടപ്പു, ഗ്ലോബൽ സെക്രട്ടറി ആന്റണി എൽ തൊമ്മാന എന്നിവർ വിഷയാവതരണത്തിൽ സഹ പങ്കാളികളായി.

publive-image

സീറോ മലബാര്‍ സഭയുടെ ആദ്യ എസ് എം സി എ രൂപീകൃതമായത് കുവൈറ്റിലായിരുന്നു. കുവൈറ്റ് എസ് എം സി എ രൂപീകൃതമായിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.  ഇരുപത്തിയയ്യായിരത്തില്‍പ്പരം അംഗങ്ങള്‍ ഉള്ള സംഘടനയാണ് കുവൈറ്റ് എസ് എം സി എ. സംഘടനയുടെ ആഭിമുഖ്യത്തില്‍ ഇതിനോടകം നൂറുകണക്കിന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.

publive-image

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കോടിക്കണക്കിനു രൂപയുടെ സംഭാവനകളാണ് കുവൈറ്റ് എസ് എം സി എ നിര്‍വഹിച്ചിട്ടുള്ളത്. സംഘടന രൂപീകരണത്തിന്റെ ജൂബിലി പിന്നിടുമ്പോള്‍ കത്തോലിക്കാ സഭയുടെ ഏറ്റവും പ്രധാനമായ എ കെ സി സിയുടെ ആഗോള സമ്മേളനത്തില്‍ നിറസാന്നിധ്യമാകാന്‍ സാധിച്ചുവെന്നത് അഭിമാന മുഹൂര്‍ത്തമാണ്.

 

Advertisment