വെൽഫെയർ കേരള കുവൈത്ത് ഓള്‍ ഇന്ത്യ പെയിന്റിംഗ് കോംപറ്റീഷന്‍

ഗള്‍ഫ് ഡസ്ക്
Tuesday, September 10, 2019

കുവൈത്ത്:  വർത്തമാന ഇന്ത്യയുടെ എല്ലാ നിറങ്ങളും നഷ്ടപ്പെടുമ്പോൾ നാം മുറുകെ പിടിച്ച നന്മയുടെ പൈതൃകങ്ങൾ കൈ വിട്ടുപോകുമ്പോൾ, പരസ്പര സ്നേഹം നമ്മിൽനിന്നില്ലാതാകുമ്പോൾ .. കലാകാരന്മാർക്ക് പലതും ചെയ്യാനുണ്ട് എന്ന് ബോധ്യപ്പെടുത്താൻ.. വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഘല ഓള്‍ ഇന്ത്യ പെയിന്റിംഗ് കോംപറ്റീഷന്‍ സംഘടിപ്പിക്കുന്നു.

നിയമാവലി

– പെയിന്റിംഗ് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 25 വയസ്സ് പൂർത്തിയായിരിക്കണം
– മത്സര രീതി ‘ഓയിൽ അക്രലിക് പെയിന്റ്’ആണ് ഉപയോഗിക്കേണ്ടത്
– ഭാഷാഭേദമെന്ന്യേ ഇന്ത്യയിലെ എല്ലാ സംസഥാനത്തുനിന്നുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്
– മത്സരത്തിൽ വിജയികളാകുന്ന ആദ്യ മൂന്ന് പേർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്

ഒന്നാം സമ്മാനം
– 8 ഗ്രാം സ്വർണം
രണ്ടാം സമ്മാനം
– 4 ഗ്രാം സ്വർണം
മൂന്നാം സമ്മാനം
– 2 ഗ്രാം സ്വർണം

കൂടുതൽ വിവരങ്ങൾക്കായി 99354375, 95514174 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

×