Advertisment

ARTECH ക്രിക്കറ്റ് ക്ലബ്ബ് കുവൈറ്റ് കുടുംബ സംഗമം നടത്തി

author-image
admin
New Update

publive-image

Advertisment

കുവൈറ്റ്:  ARTECH ക്രിക്കറ്റ് ക്ലബ്ബ് കുവൈറ്റ് മ്യൂസിക്കല്‍ നൈറ്റ് വിത്ത് ക്രിക്കറ്റിംഗ് മാസ്റ്റേഴ്സ് എന്ന പേരില്‍ കുടുംബ സംഗമം കലാ ഓഡിറ്റോറിയം മംഗഫില്‍ നടത്തി. 2017 - 18 സീസണില്‍, കുവൈറ്റ് ക്രിക്കറ്റ് എ ഡിവിഷന്‍ ടൂര്‍ണമെന്റിലെ എല്ലാ ഫോര്‍മാറ്റിലും ചാമ്പ്യന്മാര്‍ ആകുന്ന ആദ്യ ടീം എന്ന സന്തോഷം പങ്കിടുവാനാണ് ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ഒത്തു കൂടിയത്.

publive-image

കളിച്ച 6 ടൂര്‍ണമെന്റിലും ചാമ്പ്യന്മാരായാണ് ഈ ചരിത്ര വിജയം ക്ലബ്ബ് സ്വന്തമാക്കിയത്. ചടങ്ങില്‍ ക്ലബ്ബിന്റെ ഡയറക്ടര്‍ ഷാജി ജോസ്, കുവൈറ്റ് ക്രിക്കറ്റ് കമ്മിറ്റി ഡയറക്ടര്‍ നവീന്‍ ഡി ജയന്‍, സാമൂഹിക പ്രവര്‍ത്തകന്‍ സഫീര്‍ പി ഹാരിസ്, മാധ്യമ പ്രമുഖന്‍ ഹിഖ്മത്ത് ദേശാഭിമാനി, വ്യവസായ പ്രമുഖന്‍ വിജയകുമാര്‍ എന്നിവര്‍ സന്നിധരായിരുന്നു.

publive-image

ക്ലബ്ബിന്റെ അംഗങ്ങളോടൊപ്പം കുവൈറ്റിലെ മറ്റ്‌ മലയാളി ക്ലബ്ബ് അംഗങ്ങളും പ്രധാന മാധ്യമ പ്രവര്‍ത്തകരും 100 % മലയാളികള്‍ മാത്രമുള്ള Artech ക്ലബ്ബിന്റെ വിജയ മാധുര്യം പങ്കിടുവാന്‍ സന്നിഹിതരായിരുന്നു.

publive-image

2002 - 03 കാലഘട്ടത്തില്‍ ഒരുകൂട്ടം മലയാളി ചെറുപ്പക്കാര്‍ ആരംഭിച്ച Artech ക്ലബ്ബ് 16 വര്‍ഷം കൊണ്ട് കുവൈറ്റില്‍ അനിഷേധ്യമായ ഒരു സ്ഥാനം കൈവരിച്ചതിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ ടീം മാനേജര്‍ ഫിറോഷ് മുഹമ്മദ്‌ തന്റെ പ്രസംഗത്തില്‍ വാചാലനായി.

publive-image

മാധ്യമ പ്രമുഖന്‍ ഹിഖ്മത്ത് ടീം ക്യാപ്റ്റന്‍ അന്‍ഫര്‍ ഖാസിക്ക് ടീമിന്റെ പുതിയ ജേഴ്സി നല്‍കി ക്ലബ്ബ് അംഗങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചു. ക്രിക്കറ്റ് എന്ന ഈ വിനോദത്തിലൂടെ ആരോഗ്യവും സാഹോദര്യവും അച്ചടക്കവും കൈവരുന്നതിലൂടെ മരവിച്ച പ്രവാസി മനസുകളില്‍ ഉണ്ടാക്കുന്ന ചലനത്തെക്കുറിച്ച് സംസാരിച്ച് ക്ലബ്ബ് ഡയരക്ടര്‍ ഷാജി ജോസ് സദസില്‍ കൂടിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു.

publive-image

ചടങ്ങില്‍ കുവൈറ്റ് നാഷണല്‍ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയ Artech ന്റെ സംഭാവനയായ അര്‍ജുന്‍ മകേഷിനെആദരിക്കുകയും ചെയ്തു.

publive-image

Advertisment