കുവൈറ്റില്‍ രുചിക്കൂട്ടുകളുടെ വിഭവങ്ങളുമായി അത്തൂസ് കിച്ചന്‍ ഉദ്ഘാടനം ഇന്ന് ദജീജ് ലുലുവില്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ്:  കുവൈറ്റില്‍ പ്രവാസികള്‍ക്ക് രുചിക്കൂട്ടുകളുടെ വ്യത്യസ്ത അനുഭവവുമായി അത്തൂസ് കിച്ചന്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു.   പാചകത്തിനും ആതിഥേയ മര്യാദകളിലും പേരുകേട്ട മലബാറിലെ പ്രശസ്ത കുടുംബത്തിലെ പുത്രിയായിരുന്ന അത്തൂസിന്റെ മകന്‍ മുഹമ്മദ്‌ നിസാറിന്റെ രുചിക്കൂട്ടുകളുടെ അനുഭവങ്ങളുമായാണ് അത്തൂസ് കിച്ചന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

കുവൈറ്റ് ദജീജിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉള്ള ഫുഡ് കോര്‍ട്ടിലാണ് പുതിയ റസ്റ്റോറന്റ് തുടക്കം കുറിക്കുന്നത്. അത്തൂസ് കിച്ചന്റെ ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചലച്ചിത്ര താരം സന്തോഷ്‌ പണ്ഡിറ്റ്‌ നിര്‍വഹിക്കും. ബോളിവുഡ് താരങ്ങളായ നടി കിരണ്‍, നടന്‍ ദീപക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.

സന്തോഷ്‌ പണ്ഡിറ്റും കിരണും ദീപകും റാഫി കല്ലായിയും ചേര്‍ന്നൊരുക്കുന്ന കലാസന്ധ്യയും ഉദ്ഘാടന ശേഷം ചടങ്ങിന് മിഴിവേകും.  മിനി പാര്‍ട്ടി ഹാള്‍, ചെറുതും വലുതുമായ കുടുംബങ്ങള്‍ക്ക് ക്യാബിന്‍ സൗകര്യം, പരമ്പരാഗതമായ അറേബ്യന്‍ ശൈലിയിലുള്ള പ്രത്യേക൦ ഇരിപ്പിടങ്ങള്‍, ലൈവ് തട്ടുകട, ഓപ്പണ്‍ കിച്ചന്‍ എന്നിവയൊക്കെ അത്തൂസ് കിച്ചന്റെ പ്രത്യേകതകളാണ്.

എം ടി മുഹമ്മദ്‌ നിസാര്‍, താരങ്ങളായ സന്തോഷ്‌ പണ്ഡിറ്റ്‌, കിരണ്‍, ദീപക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു കെ ഡിയ്ക്ക് 18 തരം വിഭവങ്ങളുമായി വാഴയിലയില്‍ വിളമ്പുന്ന ഊണ് ഇവിടെ 365 ദിവസവും ഉണ്ടായിരിക്കും.  ഉദ്ഘാടന ഓഫറുകളായി ഒരു കെ ഡിയ്ക്ക് തലശ്ശേരി ദം ബിരിയാണി, 1.250 കെ ഡിക്ക് പ്രോണ്‍സ് ബിരിയാണി, ഫ്രഷ്‌ മട്ടന്‍ ബിരിയാണി, പേപ്പര്‍ ഗ്രില്‍ഡ്‌ ചിക്കന്‍, ചിക്കന്‍ ബജ്ബൂസ് എന്നിവ ലഭ്യമായിരിക്കും.

 

×