കുവൈറ്റില്‍ ആടിന്റെ കരളും ഖല്‍ബും മുതല്‍ ദേ പുട്ട്, പോത്തിന്റെ പെരുമ, ദോശയുടെ പെരിശം, മീനും കൂട്ടരും തുടങ്ങി മലയാളപ്പെരുമയുടെ വിഭവങ്ങള്‍ റെഡി. 18 ല്‍പ്പരം വിഭവങ്ങളുമായി 1 കെഡിയ്ക്ക് ഇലയില്‍ ഊണ്. മലബാറിന്റെ കൈപ്പുണ്യമായ ആത്തൂവിന്‍റെ മകന്റെ രുചിക്കൂട്ടുമായി ആത്തൂസ് കിച്ചന്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, August 10, 2018

കുവൈറ്റ്:  പുതിയ സ്ഥാപനങ്ങള്‍ സമൂഹത്തിലേക്ക് വരുന്നതും സംരംഭങ്ങള്‍ പിറവിയെടുക്കുന്നതും സാധാരണമാണ്. എന്നാല്‍ കുവൈറ്റില്‍ വെള്ളിയാഴ്ച മുതല്‍ പിറവിയെടുക്കുന്ന ആത്തൂസ് കിച്ചന് പിന്നില്‍ ഒരു ചരിത്രമുണ്ട്. അതും മലബാറിന്റെ രുചിയുടെയും ആതിഥ്യ മര്യാദയുടെയും ചരിത്രമാണ്.കുവൈറ്റ് ദജീജിലുള്ള ലുലു ഹൈപ്പറിലെ ഫുഡ്‌കോര്‍ട്ടിലാണ് ആത്തൂസ് കിച്ചന്‍ സ്ഥിതി ചെയ്യുന്നത്‌ .

മലബാറിലെ പ്രസിദ്ധമായ ഒരു തറവാട്. അവിടുത്തെ 4 സഹോദരിമാരില്‍ ഒരാളാണ് ആത്തു. ഈ നാല് പേരില്‍ അത്തുവിന്റെ ഭക്ഷണത്തിന് പ്രത്യേക രുചി തന്നെയാണ്. തറവാട്ടിലെത്തുന്നവരെ ഭക്ഷണം നല്‍കി സംതൃപ്തരാക്കി അയയ്ക്കുന്നതിലും ആത്തുവിന്റെ മര്യാദ നാട്ടിലെങ്ങും പ്രശസ്തമായിരുന്നു.

അതിനാല്‍ തന്നെ 4 സഹോദരിമാരില്‍ ആത്തുവിന്റെ ഭക്ഷണത്തിനായി വീട്ടിലുള്ളവര്‍ തമ്മില്‍ പോലും മത്സരിച്ചിരുന്നു. ആത്തുവിന്റെ കൈപ്പുണ്യവും ആതിഥ്യ മര്യാദകളും പ്രശസ്തമായി. ആ രുചിയും കൈപ്പുണ്യവും ആതിഥ്യ മര്യാദകളും സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതിനായി ആത്തുവിന്റെ മകന്‍ മുഹമ്മദ്‌ നിസാര്‍ തുടക്കം കുറിച്ചതാണ് ആത്തൂസ് കിച്ചന്‍.

വിഭവങ്ങളുടെ ഒരുത്സവം തന്നെയാണ് ആത്തൂസില്‍ ഒരുക്കുന്നത്. ഏറ്റവും പ്രധാന സവിശേഷത 365 ദിവസവും 18 ല്‍പ്പരം വിഭവങ്ങളുമായി ഒരു കെഡിയ്ക്ക് ഇലയില്‍ ഊണ് ലഭിക്കുമെന്നതാണ്.

കോഴിയും അതിന്റെ പലജാതി കൂട്ടാനും !

ആത്തൂസിന്റെ മെനുവില്‍ പ്രധാന ഐറ്റങ്ങളിലൊന്നിന്റെ തലക്കെട്ടാണിത്. കോഴിയുടെ 10 ഇനങ്ങള്‍ ആണ് ഈ മെനുവില്‍ പ്രധാനം. ഒരു കെ ഡിയ്ക്കുള്ള കോഴിയിറച്ചി മുതല്‍ 2.250 കെ ഡിയുടെ സ്പെഷ്യല്‍ കോഴി ആത്തൂസ് വരെ കോഴി ഐറ്റങ്ങളില്‍പ്പെടുന്നു.

കോഴി ചട്ടിക്കറി, കോഴി പൊട്ടിത്തെറിച്ചത്, കോഴി ചീറിപ്പാഞ്ഞത്, ചിക്കന്‍ ചിക്കിയത്, ചിക്കന്‍ പെരട്ട്, കോഴി ചെറിയുള്ളി മസാല, കോഴി വറുത്തരച്ചത്, അച്ചാമ കോഴിക്കറി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

ആടിന്റെ ഖല്‍ബും കരളും !

ആട്ടിറച്ചിയുടെ നാലിനങ്ങളാണ് ആട് മെനുവിലെ പ്രധാനം. നാല് ഐറ്റങ്ങള്‍ക്കും വില 2.450 കെ ഡി വീതമാണ്. ആട് വരട്ടിയത്, ആട് കുരുമുളകിട്ടുവച്ചത്, വറുത്തരച്ചത്, ആടിന്റെ കരള്‍ കുരുമുളകിട്ടത് എന്നിങ്ങനെയാണ് ആട് വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ദേ പുട്ട് !

മലയാളികള്‍ക്ക് സുപരിചിതമായ ദേ പുട്ട് മറ്റൊരു രൂപത്തില്‍ എത്തുകയാണ് ആത്തൂസിന്റെ രുചിഭേദങ്ങളിലൂടെ. ഇങ്ങനെ 8 ഓളം പുട്ട് ഐറ്റങ്ങളാണ് ആത്തൂസ് ഒരുക്കുന്നത്.  0.600 മുതല്‍ 1.950 വരെയാണ് പുട്ടിന്റെ വില. റവ പുട്ട് മുതല്‍ ചെമ്പ പുട്ട്, ഗോതമ്പ് പുട്ട്, വെള്ള പുട്ട് എന്നിവയ്ക്കെല്ലാം നന്നേ വിലക്കുറവാണ്. ബാക്കിവരുന്ന നോണ്‍ പുട്ടുകളില്‍ ഇറച്ചി, കോഴി, ചെമ്മീന്‍, മീന്‍ എന്നിങ്ങനെ 4 ഐറ്റങ്ങളുണ്ട്‌.

പോത്തിന്റെ പെരുമ !

മലയാളിക്ക് ഏറ്റവും പ്രിയങ്കരങ്ങളില്‍ ഒന്നായ വിഭവമാണ് പോത്ത്. 9 തരം ബീഫ് ഐറ്റങ്ങളാണ് ആത്തൂസ് ഒരുക്കുന്നത്. എല്ലാത്തിനും വില ഒന്ന് തന്നെയാണ് -1.950 കെ ഡി. പോത്ത് ചുവന്നമുളകിട്ടത്, പൊരിച്ചത്, ചട്ടിക്കറി, തട്ടുകട സ്പെഷ്യല്‍, അങ്ങാടി കിഴി, കുറ്റിച്ചിറ പോത്തുകറി, കാസര്‍കോഡ് പോത്ത് വറവ് എന്നിവയെല്ലാം അതില്‍ ഉള്‍പ്പെടുന്നു.

മീനും കൂട്ടരും !

വറ്റിച്ചതും പൊള്ളിച്ചതും കറിയുമായി 17 തരം മീന്‍ ഉല്‍പ്പന്നങ്ങളാണ് ആത്തൂസിന്റെ മെനുവില്‍ ഉള്‍പ്പെടുന്നത്.  മീന്‍ മാങ്ങാക്കറി മുതല്‍ മീന്‍ മുരിങ്ങക്കായ കറി, ഷാപ്പ് കറി, തവയില്‍ വറുത്തത്, പൊള്ളിച്ചത്, ചട്ടിക്കറി, ചെമ്മീന്‍ കുടമ്പുളിയിട്ടത്, പൊരിച്ചത്, റോസ്റ്റ്, ഞണ്ട് മസാല, ഞണ്ട് കുരുമുളകിട്ടത്, കൂന്തള്‍ മസാലയും പൊരിച്ചതും, കക്ക വറുത്തതും പൊരിച്ചതും, കടല്‍ കൂട്ടുകറി എന്നിവയെല്ലാം കേരളത്തനിമയോടെ ആത്തൂസ് അവതരിപ്പിക്കുന്നു.

ദോശയുടെ പിരിശം !

അരിദോശ, ഗോതമ്പ് ദോശ, ഉഴുന്ന് ദോശ, തട്ട് ദോശ, മുട്ട ദോശ, ഉള്ളി ദോശ, ടിഷ്യു ദോശ എന്നിങ്ങനെ 7 തരം ദോശകളാണ് ഒരുക്കുന്നത്.  മലയാളിക്ക് ഏറ്റവും പ്രിയങ്കരമായ ദോശ ഇനങ്ങളെ ഏറെ രുചിഭേദങ്ങളുമായി അവതരിപ്പിക്കാനാണ് ആത്തൂസിന്റെ പരിപാടി.

വൈകിട്ടത്തെ ചായകുടി !

ആത്തൂസിന്റെ വൈകിട്ടത്തെ മെനുവാന് വൈകിട്ടത്തെ ചായകുടി. മലയാളിയുടെ പ്രിയപ്പെട്ട രുചികളില്‍ ചായയും കാപ്പിയും കടിയുമൊക്കെ എത്തും.  ചട്ടിപ്പത്തിരി മുതല്‍ ഉന്നക്കായ വരെ ഈ മെനുവിലുണ്ട്.  കലത്തപ്പം, മുട്ട മറിച്ചത്, കായി കുംസ്, മുട്ട കുംസ്, കിളിക്കൂട്, പഴംപൊരി, ഇറച്ചിപ്പത്തിരി എന്നിവയും ലഭ്യമാകും.

ഇന്റീരിയല്‍ ഉള്‍പ്പെടെ വിപുലമായ സൌകര്യങ്ങളോടെയാണ് ദജീജിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഫുഡ് കോര്‍ട്ടില്‍ ആത്തൂസ് കിച്ചന്‍ ഒരുങ്ങുന്നത്. ലൈവ് തട്ടുകടയും വിഭവങ്ങള്‍ ഒരുക്കുന്നത് കണ്ട് തന്നെ ആസ്വദിക്കാന്‍ പാകത്തില്‍ ഓപ്പണ്‍ കിച്ചനും മറ്റൊരു പ്രത്യേകതയാണ്.

ചെറുതും വലുതുമായ ഫാമിലികള്‍ക്ക് അവര്‍ക്ക് അനുയോജ്യമാം വിധമുള്ള ക്യാബിന്‍ സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പരമ്പരാഗതമായ അറേബ്യന്‍ സംസ്കാരത്തിന്റെ രീതിയില്‍ ഇരുന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നതിന് പാകത്തിലുള്ള ഇരിപ്പിടങ്ങള്‍ പോലും റെഡിയാണ്.

ഗള്‍ഫ് മേഖലയില്‍ കുവൈറ്റിലും കുവൈറ്റിന് പുറത്തും ആത്തൂസ് കിച്ചന്റെ രുചിക്കൂട്ടുകള്‍ അതേ തനിമയില്‍ അവതരിപ്പിക്കാന്‍ നിലവില്‍ തന്നെ സഹോദര സ്ഥാപനങ്ങളുണ്ട്. ഹോട്ട് ചില്ലി, ആത്തൂസ് ഫ്രഷ്‌, വിറ്റാമിന്‍ പാലസ്, ഹൗസ് ഓഫ് ടേസ്റ്റ് എന്നിവയൊക്കെ ആത്തൂവിന്റെ മകന്‍ നിസാറിന്റെ കൈപ്പുണ്യത്തിലും ആതിഥ്യ സംസ്കാരത്തിലും പിറവിയെടുത്ത സഹോദര സ്ഥാപനങ്ങളാണ്.

×