Advertisment

ബിഡികെ കായിക സംഘടനകളോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  ബിഡികെ കുവൈത്ത് ചാപ്റ്റർ, ഹൈ ലൈറ്റ് ബോയ്സ് ക്രിക്കറ്റ് ക്ലബ്ബിന്റേയും, പാകിസ്ഥാനി സ്പോർട്സ് അസോസിയേഷൻ കുവൈത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, യൂണിമണിയുടെ പിന്തുണയോടെ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Advertisment

publive-image

ദേശഭാഷകളുടെ അതിർവരമ്പുകളില്ലാതെ സമൂഹത്തിൽ പരസ്പര സ്നേഹവും, സൌഹൃദവും ഊട്ടിയുറപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും രക്തദാനപ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും. അതുവഴി കൂടുതൽ രക്തദാതാക്കളെ സന്നദ്ധരക്തദാനത്തിലേക്ക് എത്തിക്കുക എന്നതുമാണ് ബിഡികെ യുടെ ക്യാമ്പുകളുടെ ലക്ഷ്യം.

publive-image

പ്രതിമാസരക്തദാനപ്രവർത്തനങ്ങളുടെ ഭാഗമായി ബിഡികെ ഈ വർഷം സംഘടിപ്പിച്ച ആറാമത് ക്യാമ്പിൽ ഇരുന്നൂറിനടുത്ത് കായികപ്രേമികൾ പങ്കെടുത്തു. ക്രിക്കറ്റ് കളി എന്ന വിനോദത്തിനപ്പുറം സമൂഹത്തിൽ ഏറ്റം പ്രാധാന്യമുള്ള രക്തദാനമെന്ന മഹത്തായ കർമ്മത്തിൽ പങ്കാളികളാകുവാൻ സാധിച്ചു എന്നതിൽ പങ്കെടുത്തവർ അതിയായ ചാരിതാർത്ഥ്യം പ്രകടിപ്പിച്ചു.

publive-image

രക്തത്തിനു പകരം നൽകാൻ മറ്റൊന്നുമില്ല എന്നും, ഓരോരുത്തരും നൽകിയ രക്തം മൂന്നു ജീവനുകൾ വീതം രക്ഷിക്കപ്പെടാൻ ഉതകും എന്ന വലിയ തിരിച്ചറിവും കൊണ്ടാണ് രക്തദാതാക്കൾ ജാബ്രിയ ബ്ലഡ് ബാങ്ക് വിട്ടു പുറത്തിറങ്ങിയത്. ടീമംഗങ്ങൾക്കു മുഴുവൻ ഇതൊരു പുതിയ അനുഭവമായിരുന്നു എന്നും, ഇനിമുതൽ എല്ലാ മൂന്നു മാസം കൂടുമ്പോഴും രക്‌തം ദാനം ചെയ്യാൻ സന്നദ്ധരാണ് എന്നുള്ള ഉറപ്പും നൽകിയാണ് അംഗങ്ങൾ പിരിഞ്ഞത്.

publive-image

ബിഡികെ കുവൈത്ത് ചാപ്റ്റർ പേട്രൺ മനോജ് മാവേലിക്കര, പ്രസിഡണ്ട് രഘുബാൽ തെങ്ങുംതുണ്ടിൽ, വൈസ് പ്രസിഡണ്ട് ജയകൃഷ്ണൻ, ട്രഷറർ രമേശൻ, ഹൈ ലൈറ്റ് ബോയ്സ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷെഫീർ, പിഎസ്എ ഫൌണ്ടർ ഇർഫാൻ ആദിൽ, പ്രസിഡണ്ട് മഖ്ബൂൽ അഹമദ് എന്നിവർ ക്യാമ്പിൽ പങ്കെടുത്തവർക്ക് ആശംസകൾ നേർന്നു. പ്രശസ്ത പ്രവാസി കാലിഗ്രഫി ആർട്ടിസ്റ്റ് ഷെയ്ക്ക് ചാവ്കി ചലക് ബിഡികെ കുവൈത്തിനും, എല്ലാ ഇന്ത്യക്കാർക്കും ലൈവ് കാലിഗ്രഫി ആശംസകൾ എഴുതി നൽകി.

publive-image

ബിഡികെ കുവൈത്ത് ജോ. സെക്രട്ടറിയും, ക്രിക്കറ്റ് ടീം മാനേജരുമായ മുനീർ പിസി ക്യാമ്പിന്റെ ഏകോപനം നടത്തി. ജനറൽ കൺവിനർ ബിജി മുരളി, മീഡിയ കോർഡിനേറ്റർ പ്രശാന്ത് കൊയിലാണ്ടി, പത്തനംതിട്ട യൂണിറ്റ് പ്രസിഡണ്ട് ബിജു കുമ്പഴ, ഏയ്ഞ്ചൽസ് ടീം കോ ഓർഡിനേറ്റർമാരായ യമുന രഘുബാൽ, ധന്യ ജയകൃഷ്ണൻ, ബിഡികെ കോ ഓർഡിനേറ്റർമാരായ പ്രവീൺ കാടാമ്പുഴ, അനീഷ് നായർ, വിനീഷ് മുന്നാട്, അനന്തകൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

publive-image

publive-image

Advertisment