Advertisment

കുവൈറ്റില്‍ ഭാരതീയ പ്രവാസി പരിക്ഷദ്‌ ബദർ അൽസമാ ക്ലിനിക്കിന്റെ സഹകരണത്തോട്‌ കൂടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

ലോക രക്‌തദാന ദിനത്തിന്റെ ഭാഗമായ്‌ ഭാരതീയ പ്രവാസി പരിക്ഷദ്‌ ഫർവ്വാനിയ ഏരിയ കമ്മിറ്റി ബദർ അൽസമാ ക്ലിനിക്കിന്റെ സഹകരണത്തോട്‌ കൂടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  ജൂൺ14, വെള്ളിയാഴ്ച രാവിലെ 7:00 മണിമുതൽ ഉച്ചക്ക്‌ 1:00 മണിവരെ നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ്‌ നിരവധി പ്രവാസികൾക്ക്‌ ഉപകാരപ്രദമായി.

Advertisment

publive-image

ബദർ അൽസമാക്ലിനിക്കിലെ ഡോക്ടർമാരും, പാരാ മെഡിക്കൽ ജീവനക്കാരും, ബിപിപി വാളണ്ടിയർമാരും ഉൾപ്പെടെ അറുപതോളം പേർ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവർത്തിച്ചു.

publive-image

ക്യാമ്പിന് രതീഷ്‌ (ഏരിയ.സ്ക്രട്ടറി)‌, ജയശങ്കർ (ഏരിയ.പ്രസിഡന്റ്), രാജേഷ്ആർ.ജെ (സെന്റ്ര്.കമ്മിറ്റി), എന്നിവർ നേതൃത്വം നൽകി. ഭാരതീയ പ്രവാസി പരിക്ഷദ്‌ കുവൈറ്റ്‌ പ്രസിഡന്റ്‌ അഡ്വ.സുമോദ്‌, സെക്രട്ടറി നാരയണൻ ഓദയോത്ത്‌, ട്രഷറർ സുരേന്ദ്രൻ, രാജീവ്‌ (കമ്മിറ്റിമെമ്പർ) എന്നിവർ സന്നിഹിതരായി.

publive-image

publive-image

Advertisment