Advertisment

പൗരത്വ ഭേദഗതി ബിൽ: വി.ഡി സവർക്കറുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നതിന് - റഹിം ആരിക്കാടി

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌ സിറ്റി:  പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കായതിലൂടെ സംഘപരിവാർ ശക്തികൾ ഇന്ത്യ നെഞ്ചോട് ചേർത്ത് പിടിച്ച ഭരണഘടനയെ അവഹേളിക്കുകയും, രാജ്യത്തെ രണ്ടായി വിഭജിക്കുകയും ചെയ്തിരിക്കുകയാണെന്നു കുവൈറ്റ്‌ പി സി എഫ് പ്രസിഡന്റ്‌ റഹിം ആരിക്കാടി അഭിപ്രായപ്പെട്ടു.

വി. ഡി. സവർക്കറുടെ ഹിന്ദുത്വ അജണ്ട നടപ്പാക്കുക എന്നുള്ളതാണ് ബില്ലിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വെക്കുന്നത്. നീതിയെ സ്നേഹിക്കുന്ന എല്ലാ മനുഷ്യരും ഒറ്റകെട്ടായി ഈ ബില്ലിനെ എതിർക്കണം എന്നും അദ്ദേഹം പ്രസ്താവനയിൽ അഭിപ്രായപെട്ടു.

Advertisment