Advertisment

സി.ഐ.എസ്. കുവൈറ്റ് രാഷ്ട്രനിർമ്മാണത്തിൽ പ്രവാസി ഭാരതീയരുടെ പങ്ക് എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ് സിറ്റി:  സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് “രാഷ്ട്രനിർമ്മാണത്തിൽ പ്രവാസി ഭാരതീയരുടെ പങ്ക്” എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

Advertisment

സൽമിയയിലെ കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സിഐഎസ് പ്രെസിഡൻറ് മഹാദേവ അയ്യർ ആമുഖ പ്രഭാഷണവും ഡോ. രാധാകൃഷ്ണ പണിക്കർ (കൺസൾട്ടന്റ് പൾമോണോളജിസ്റ്റ്, അൽ റഷീദ് അലർജി ഹോസ്പിറ്റൽ, കുവൈറ്റ്) അധ്യക്ഷതയും വഹിച്ചു. നീലേഷ് സോളങ്കി ( ഡാറ്റാ ആർക്കിടെക്റ്റ് യു.കെ., സോഷ്യൽ വർക്കർ) മുഖ്യപ്രഭാഷണം നടത്തി.

ഭാരത്തിൻറെ കീർത്തി ലോകമെന്പാടും വ്യാപിപ്പിക്കുന്നതിൽ പ്രവാസി സമൂഹം നിർവഹിക്കുന്ന പങ്കിനെക്കുറിച്ചു നീലേഷ് സോളങ്കി പ്രഭാഷണത്തിൽ ഊന്നൽ നൽകി. താമസിക്കുന്ന രാജ്യത്തിനൊപ്പം ഭാരത്തിന്റെ സന്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾ നിർണായക പങ്ക് നിർവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കുവൈറ്റിലെ വിവിധ പ്രൊഫഷണലുകളുടെ സാന്നിധ്യവും, മികച്ച അവതരണ രീതി കൊണ്ടും ശ്രദ്ദേയമായ ചടങ്ങിൽ സിഐഎസ് സാൽമിയ യൂണിറ്റ് പ്രെസിഡൻറ് സതീഷ് നന്ദി പ്രകാശിപ്പിച്ചു.

Advertisment