Advertisment

കുവൈറ്റില്‍ പുതിയ കാലിക്കറ്റ് ലൈവ് എക്സ്പ്രസ് റസ്റ്റോറന്റ് മെഹബുലയില്‍ തുറന്നു. അടുത്ത മാസം ഫാഹേലിലും പുതിയ റസ്റ്റോറന്റ്. 2020 ഓടുകൂടി കാലിക്കറ്റ് ലൈവ് 10 റസ്റ്റോറന്റുകള്‍ കൂടി തുറക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  കുവൈറ്റില്‍ കാലിക്കറ്റ് ലൈവ് എക്സ്പ്രസ് റസ്റ്റോറന്റ് മെഹബുലയില്‍ തുറന്നു. പുതിയ റസ്റ്ററന്റിന്‍റെ ഉദ്ഘാടനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും മുന്‍ എം പിയും മുന്‍ എം എല്‍ എയും വാഗ്മിയുമായ അബ്ദു സമദ് സമദാനി നിര്‍വ്വഹിച്ചു . വ്യാഴാഴ്ച വൈകിട്ട് 8.30 ന് കുവൈറ്റിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

Advertisment

publive-image

തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ രുചികരമായ ഭക്ഷണം മിതമായ വിലയ്ക്ക് നല്‍കുവാനുള്ള പുതിയ പദ്ധതികള്‍ക്കാണ് ഇതോടൊപ്പം തുടക്കം കുറിക്കുന്നത്. അടുത്ത മാസം ആദ്യ വാരത്തോടുകൂടി ഫാഹേലില്‍ ഒരു റസ്റ്റോറന്റ് കൂടി തുറക്കുന്നതോടൊപ്പം 2020 ഓടുകൂടി പുതിയ പത്ത് റസ്റ്റോറന്റുകളാണ് തുറക്കാന്‍ പദ്ധതിയിടുന്നത്.

publive-image

ഇതോടൊപ്പം വിശാലമായ പാര്‍ട്ടി ഹാളുകളും ഔട്ട്‌ സൈഡ് ലൈവ് കേറ്ററിംഗുകളും നടത്തുവാനും പദ്ധതികള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി മെഹബൂളയില്‍ സെന്റര്‍ കിച്ചന്‍ സൌകര്യവും ഒരുക്കിയിട്ടുണ്ട്. തൊഴിലാളി ക്യാമ്പുകളില്‍ കേറ്ററിംഗ് ഇതിനോടകം തന്നെ തുടക്കം കുറിച്ചുകഴിഞ്ഞു.

പാര്‍ട്ടി ഹാളില്‍ ലൈവ് മ്യൂസിക്കിനൊപ്പം പാര്‍ട്ടി നടത്താനായി കാലിക്കറ്റ് ലൈവ് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള ഇന്‍ഡോ അറബ് മ്യൂസിക് ബാന്‍ഡും തയാറാണ്.

publive-image

മലയാളികളുടെ തനത് രുചിക്കൂട്ടുകള്‍ ഒരുക്കിയും ഉത്സവ കാലങ്ങളില്‍ മലയാളിപ്പെരുമയുള്ള വിഭവങ്ങള്‍ ഒരുക്കിയും ഇതിനോടകം പെരുമ കേട്ട റസ്റ്റോറന്റാണ് കാലിക്കറ്റ് ലൈവ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമൊപ്പം ആസ്വദിക്കാനും ആഘോഷിക്കാനും അനുയോജ്യമായ ഇടമായി കാലിക്കറ്റ് ലൈവ് മാറിക്കഴിഞ്ഞു.

മെഹബുലയിലെ പുതിയ കാലിക്കറ്റ് ലൈവ് എക്സ്പ്രസിന്റെ ഉദ്ഘാടനത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫവാസ് അല്‍ ദുവേയ്സ്, റാഷിദ്, നാസര്‍, ലോക കേരള സഭാംഗം ഷറഫുദ്ദീന്‍ കണ്ണേത്ത്, പ്രമോദ് എന്നിവര്‍ പങ്കെടുത്തു.

തുടര്‍ന്ന്‍ കാലിക്കറ്റ് ലൈവിന്റെ മ്യൂസിക് ബാന്റായ ഇന്‍ഡോ അറബ് മ്യൂസിക് അക്കാദമിയുടെ ഗാനമേളയും ബഫറ്റ് ഡിന്നറും ഉണ്ടായിരുന്നു.

Advertisment