Advertisment

കുവൈറ്റ് മലയാളികളുടെ തീൻ മേശയിലേക്ക് ഇനി കാലിക്കറ്റ് ലൈവ് രുചിയൂറും വിഭവങ്ങളും. രണ്ടാം വാർഷികം ആഘോഷമാക്കി ജനകീയ റസ്റ്റോറന്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  പ്രവാസ ലോകത്ത് കേരളത്തിന്റെ തനത് രുചിഭേദങ്ങളുടെ വർണ്ണക്കൂട്ടുകൾ തീർത്ത സാൽമിയ കാലിക്കറ്റ് ലൈവ് റസ്റ്റോറന്റിൽ ഹോം ഡെലിവറി ഒരുങ്ങുന്നു. കാലിക്കറ്റ് ലൈവിന്റെ വിജയകരമായ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചാണ് രുചികരമായ ഭക്ഷണം ആവശ്യക്കാരന്റെ തീൻമേശയിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Advertisment

publive-image

മലബാറിന്റെ തനത് വിഭവങ്ങൾ കാലിക്കറ്റ് ലൈവിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഓരോ ആഘോഷ വേളകളിലും അതിനനുസരിച്ച തനി നാടൻ കേരള വിഭവങ്ങൾ ഒരുക്കിയാണ് കാലിക്കറ്റ് ലൈവ് പ്രവാസികളുടെ പ്രശംസ പിടിച്ചുപറ്റിയത്.

ഓണമായാലും ക്രിസ്തുമസ്, ഈസ്റ്റർ ആയാലും റംസാനായാലും ആ ആഘോഷത്തിന്റെ വിഭവങ്ങൾ മലയാണ്മയുടെ അതേ രുചിയിൽ കാലിക്കറ്റ് ലൈവിൽ ഒരുക്കുന്നത് പതിവാണ്. ഇനി അത് ആവശ്യക്കാരുടെ തീൻ മേശയിലേക്കും എത്തിക്കുന്നു എന്നതാണ് പ്രത്യേകത.

Advertisment