മായാവിയും ലുട്ടാപ്പിയും ഡിങ്കനും ടോം & ജെറിയും കിട്ടൂസും ബോബനും മോളിയും രുചിക്കൂട്ടുകളിലൂടെ അവതരിക്കുന്നു. കുവൈറ്റ് മലയാളികളുടെ പുതുവത്സരപ്പിറവിയ്ക്ക് കാലിക്കറ്റ് ലൈവ് ഒരുക്കുന്നത് ചില്‍ഡ്രണ്‍സ് സ്പെഷ്യല്‍ ഫാമിലി സെലിബ്രേഷന്‍ !

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, December 30, 2017

കുവൈറ്റ്:  കുവൈറ്റിലെ പ്രവാസി മലയാളികളുടെ പുതുവത്സരപ്പിറവി ആഘോഷമാക്കാനൊരുങ്ങുകയാണ് മലയാളത്തനിമയുടെ രുചികൂട്ടുകളുമായി അടുത്തിടെ കുവൈറ്റില്‍ തുടക്കം കുറിച്ച കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ്.

ക്രിസ്തുമസിന് പുതുമയുള്ള വിഭവങ്ങളും നവീന അവതരണവുമായി മലയാളികളെ അമ്പരപ്പിച്ച കാലിക്കറ്റ് ലൈവ് പുതുവത്സരത്തിനും സ്പെഷ്യല്‍ മെനു പുറത്തിറക്കി കഴിഞ്ഞു. ഇത്തവണ കുട്ടികളെകൂടി ആകര്‍ഷിക്കാന്‍ തക്കവണ്ണമുള്ള അവതരണ ശൈലിയിലാണ് മെനു പുറത്തിറക്കിയിരിക്കുന്നത്.

കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ശക്തിമാനും മായാവിയും ബോബനും മോളിയും ടോം & ജെറിയും ശിക്കാരി ശംഭുവുമെല്ലാം മെനുവില്‍ ഇടംപിടിച്ചിട്ടുണ്ട്.

പുതുവത്സരം ആഘോഷിക്കാന്‍ കാലിക്കറ്റ് ലൈവിലേക്ക് കടന്നുചെല്ലുന്നവരെ സ്വീകരിക്കുന്നത് ശക്തിമാന്‍ വെല്‍ക്കം ഡ്രിങ്കാണ്.  സ്റ്റാര്‍ട്ടേഴ്സ് ആയി ഒരുക്കിയിരിക്കുന്നത് മങ്കി പ്രോണ്‍സ്, ലുട്ടാപ്പി ഫിഷ്‌ കേക്ക്, മായാവി സ്കെവര്‍ എന്നിവരാണ്. കിട്ടൂസിന്റെ മട്ടണ്‍ സൂപ്പും, ഡിങ്കന്‍ നട്ടി സാലഡും റെഡിയായിരിക്കും.

ഇനി പ്രധാന വിഭവങ്ങള്‍ ഇങ്ങനെയാണ്; ജമ്പനും തുമ്പനും കപ്പ ബീഫ്, ബോബനും മോളിയും ഫിഷ്‌ കറി, സൂത്രന്‍ കോഴി, നമ്പോലന്‍ കാട ഫ്രൈ, ഡാഗിനി താറാവ്, ശിക്കാരി ശംഭു മാനിറച്ചി, ചോട്ടാ ഭീം ടര്‍ക്കി റോസ്റ്റ്, ടോം ആന്‍ഡ് ജെറിയാണ് ഡസേര്‍ട്ട്.

സാല്‍മിയയിലെ മറീനാ മോളിന് എതിര്‍ വശത്ത് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ആരംഭിച്ച കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് ഇതിനോടകം മലയാളികളുടെ തനത് ഭക്ഷണ ശീലങ്ങളുടെ ഇഷ്ട സങ്കേതമായി മാറിക്കഴിഞ്ഞു.

ആഘോഷങ്ങള്‍ ഏതായാലും കാലിക്കറ്റ് ലൈവില്‍ എന്നൊരു ശൈലി തന്നെ ഇതിനോടകം കുവൈറ്റ് മലയാളികള്‍ക്കിടയില്‍ പ്രചാരത്തിലായി കഴിഞ്ഞു. അത്രയേറെ നാടും നാട്ടിലെ വ്യത്യസ്തങ്ങളായ നാടന്‍ രുചിഭേദങ്ങളും കലര്‍പ്പില്ലാതെ അവതരിപ്പിക്കുകയാണ് ഈ സ്ഥാപനം.

×