പ്രണയിക്കുന്നവര്‍ക്ക് മാത്രമല്ല, പണ്ട് സ്നേഹിച്ചവര്‍ക്കും ആഘോഷിക്കാന്‍ ഒരു ദിനം. ഗ്ലോറിയ ഗ്രേപ്പ് ജ്യൂസ്, ജാക്ക് ആന്‍ഡ് റോസ് ഡിസേര്‍ട്ട്, റെഡ് പേള്‍ ചിക്കന്‍ കറി…, കുവൈറ്റില്‍ വാലന്‍ന്റൈന്‍സ് ഡേയില്‍ വ്യത്യസ്തമായ ഒരുക്കങ്ങളുമായി കാലിക്കറ്റ് ലൈവ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 13, 2018

കുവൈറ്റ്:  ഭൂമിയിലെ ജീവജാലങ്ങളില്‍ കാണുന്ന ഏറ്റവും മധുരോദാത്തമായ വികാരമാണ് പ്രണയം. സര്‍വ്വം മറന്ന് നാം മറ്റൊന്നില്‍ അനുരുക്തരാകുന്ന അനുഭവം. നിര്‍മ്മലമായ പ്രണയത്തിന് പകരം വയ്ക്കാന്‍ ലോകത്ത് ഇന്നോളം മറ്റൊന്നും ഉണ്ടായിട്ടില്ലെന്നാണ് കവികള്‍ പറയുന്നത്.

ലോക പ്രണയദിനം അവര്‍ക്കുള്ളതാണ്; ഹൃദയത്തില്‍ സ്നേഹം അവശേഷിക്കുന്നവര്‍ക്ക് – വാലന്റൈന്‍സ് ഡേ ആഘോഷിക്കാനുള്ളതാണ്.

പ്രണയം സുന്ദരമാകണമെങ്കില്‍ അതിനുള്ള അന്തരീക്ഷവും മനോഹരമാകണമെന്നാണ് പറയാറ്. കുവൈറ്റിലെ മനസ്സില്‍ യുവത്വമുള്ളവര്‍ എന്നും ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേയെ മനോഹരമാക്കാനുള്ള ഒരുക്കങ്ങളിലാണ് സാല്‍മിയ മറീനാ മോളിയുള്ള കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ്.

എല്ലാ ആഘോഷ വേളകളെയും അതിനനുസരിച്ച അന്തരീക്ഷത്തില്‍ വരവേല്‍ക്കുന്ന പതിവുള്ള കാലിക്കറ്റ് ലൈവ് ഇത്തവണ വാലന്‍ന്റൈന്‍സ് ഡേക്കായി തികച്ചും വ്യത്യസ്തമായ ശൈലിയിലാണ് ഒരുങ്ങിയിരിക്കുന്നത്.

മനസ്സില്‍ സ്നേഹമുള്ളവരുടെ ഇഷ്ടങ്ങള്‍ പൂത്തുലയാന്‍ പാകത്തിലുള്ള അന്തരീക്ഷവും വിഭവങ്ങളും ഒരുക്കിയാണ് കാലിക്കറ്റ് ലൈവിന്റെ വാലന്റൈന്‍സ് ഡേ. ഇതിന് കമിതാക്കള്‍ക്ക് മാത്രമായല്ല, പണ്ട് കമിതാക്കളായിരുന്നവര്‍ക്ക് കൂടി അവരുടെ ഇഷ്ടങ്ങള്‍ ഒരിക്കല്‍ക്കൂടി സ്മരിക്കാന്‍ ഉതകുന്ന അന്തരീക്ഷമാണ് ഇവിടെ ഒരുക്കുന്നത്.

വാലന്‍ന്റൈന്‍സ് ഡേയില്‍ കാലിക്കറ്റ് ലൈവിലേക്ക് കടന്നു ചെല്ലുന്നവരെ വരവേല്‍ക്കുന്നത് ഗ്ലോറിയ മുന്തിരി ജ്യൂസാണ്. നുകരാന്‍ ഹോട്ട് ആന്‍ഡ് റൊമാന്‍സ് സൂപ്പുമുണ്ട്. റെഡ് പേള്‍ ചിക്കന്‍ കറി, ലവ് ലോലിക ഡക്ക്, സീ കപ്പിള്‍ ഫിഷ്‌ കറി, റോമിയോ ആന്‍ഡ് ജൂലിയറ്റ് ബീഫ് എന്നിവയാണ്.

ഹാര്‍ട്ട് ആന്‍ഡ് ഹാര്‍ട്ട് ചിക്കന്‍, ബട്ടര്‍ ഫ്ലൈ ക്വീന്‍ പ്രോണ്‍സ് എന്നിവ സ്റ്റാര്‍ട്ടറായുണ്ട്. ലവ് ലി ഗാര്‍ഡന്‍ സാലഡ്, ജാക്ക് ആന്‍ഡ് റോസ് ഡിസേര്‍ട്ട് എന്നിവയുമുണ്ട്.

സാല്‍മിയ മറീനാ മോളിന് എതിര്‍വശത്താണ് കാലിക്കറ്റ് ലൈവ്. രാവിലെ മുതല്‍ രാത്രി വൈകും വരെ കാലിക്കറ്റ് ലൈവില്‍ വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ തുടരും.

×