Advertisment

കുവൈറ്റില്‍ ചാപ്യന്‍സ് എഫ് സി ഏകദിന സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ഫര്‍വാനിയ:  ചാമ്പ്യന്‍സ് എഫ് സി ഏകദിന സോക്കര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കേരള എക്സ്പാറ്റ്സ് ഫുട്ബോള്‍ അസോസിയേഷനുമായും ഒമാന്‍ എക്സ്ചേഞ്ചുമായും സഹകരിച്ച് സംഘടിപ്പിക്കുന്ന ഏകദിന ടൂര്‍ണമെന്റ് 'ബോസ്കോ ചാമ്പ്യന്‍സ് ട്രോഫി - 2019' ജനുവരി 18 ന് മിശ്രിഫ് പബ്ലിക് അതോറിറ്റി ഓഫ് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ അരങ്ങേറും.

Advertisment

publive-image

സെവന്‍സ് ഫോര്‍മാറ്റില്‍ നടത്തുന്ന ഏകദിന ടൂര്‍ണമെന്റില്‍ കുവൈറ്റിലെ പ്രമുഖരായ 18 ഓളം ടീമുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേഫാക് റഫറിമാര്‍ കളി നിയന്ത്രിക്കും. ഉച്ചയ്ക്ക് 2.30 മുതല്‍ തുടങ്ങുന്ന ഫുട്ബോള്‍ ഉത്സവം രാത്രിയോളം നീണ്ടുനില്‍ക്കും.

കേരളത്തിലെ പ്രശസ്തരായ കളിക്കാര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി ബൂട്ട് കെട്ടുന്ന ടൂര്‍ണമെന്റ് നോക്കൌട്ട് അടിസ്ഥാനത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്നു ഭാഗവാഹികള്‍ അറിയിച്ചു. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കു൦.

കൂടുതല്‍ വിവരങ്ങള്‍ക്ക് 66993276, 69940905 നമ്പരുകളില്‍ ബന്ധപ്പെടുക. വാര്‍ത്താസമ്മേളനത്തില്‍ ക്ലബ്ബ് പ്രസിഡന്റ് നെല്‍സണ്‍, ടീം മാനേജര്‍ തോമസ്‌, ടൂര്‍ണമെന്റ് കണ്‍വീനര്‍ വിനോയി തോമസ്‌, ബിജു സി എ, ശിഹാബ്, നിബിന്‍, ഗിരീഷ്‌, ജില്‍ഡോ, കേഫാക് പ്രസിഡന്റ് സിദ്ദിഖ്, സെക്രട്ടറി വി എസ് നജീബ് എന്നിവര്‍ സംബന്ധിച്ചു.

Advertisment