Advertisment

രാജു നാരായണസ്വാമി ഐ എ എസിന് ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഐക്യദാർഡ്യം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: രാജു നാരായണസ്വാമി ഐ എ എസിന് ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ് ചാപ്റ്ററിന്റെ ഐക്യദാർഡ്യം. താൻ പഠിച്ച എല്ലാ മേഘലകളിലും ഒന്നാം റാങ്ക് മാത്രം കരസ്ഥമാക്കിക്കൊണ്ട്‌ ചങ്ങനാശ്ശേരിയുടെ പെരുമ ലോകത്തിനു മുൻപിൽ കാട്ടിക്കൊടുത്ത, ബഹുമുഖ പ്രതിഭയെ താൻ കൈവരിച്ച മേഖലകളിൽ അഴിമതിയുടെ കറ പുരളാതെ, സ്വജനപക്ഷപാതം കാണിക്കാതെ, ജനപക്ഷത്തുനിന്നു മാത്രം പ്രവർത്തിക്കുന്ന രാജു നാരായണ സ്വാമി ഐ എ എസിന് തന്റെ കർമ്മ മണ്ഢലത്തിൽ ഏൽക്കേണ്ടി വന്ന ദുരവസ്ഥ ഈ ദിവസങ്ങളിൽ നമ്മൾ അച്ചടി ദൃശ്യമാധ്യമങ്ങളിൽ കൂടി കണ്ടു കൊണ്ടിരിക്കുകയാണ്.

അദ്ദേഹത്തെപ്പോലെ ഒരു അമൂല്യ വ്യക്തിത്തത്തെ ഇത്തരത്തിൽ ബുദ്ധിമുട്ടിയ്ക്കുന്ന സമീപനം സ്വീകരിക്കുന്നതാരായാലും ഈ സമീപനത്തിനെതിരെ ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ കടുത്ത അമർഷവും പ്രതിക്ഷേധവും രേഖപ്പെടുത്തുന്നുവെന്നും അറിയിച്ചു.

ഇനിയും അനേകം ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുവാൻ പ്രാപ്തിയുള്ള അദ്ദേഹത്തെ താൻ അർഹിക്കുന്ന തലത്തിൽ മാനിക്കണമെന്ന് ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെടുകയാണെന്നും രാജു നാരായണ സ്വാമി ഐ എ എസിനെ കുടുംബസമേതം കുവൈറ്റിലേക്ക് തങ്ങൾ സ്വാഗതം ചെയ്യുന്നതിനൊപ്പം അദ്ദേഹത്തിനു വേണ്ട എല്ലാ മാനസിക പിന്തുണയും തങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും ചങ്ങനാശ്ശേരി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റര്‍ അറിയിച്ചു.

Advertisment