Advertisment

കുവൈറ്റില്‍ ബിഷപ്പ് മൂർ കോളേജ് അലുമിനി അസോസ്സിയേഷൻ 'ചിങ്ങപ്പുലരി 2019' ആവേശഭരിതമായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്: ബിഷപ്പ് മൂർ കോളേജ് അലുമിനി അസോസ്സിയേഷൻ ഓണാഘോഷം ചിങ്ങപ്പുലരി 2019, അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ചു.  പ്രസിഡന്റ്  മനോജ് പരിമണം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സാം പൈനുംമൂട് ചിങ്ങപ്പുലരി 2019 ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സീരിയൽ നടൻ സാജൻ സൂര്യ പ്രോഗ്രാമിൽ മുഖ്യ അതിഥിയായിരുന്നു. അഡ്വൈസറി അംഗങ്ങളായ ബാബുജി ബത്തേരി, എ.ഐ. കുര്യൻ എന്നിവർ ഓണസന്ദേശവും, ആശംസകളും അറിയിച്ചു.

സെക്രട്ടറി ബാബു ഗോപാൽ സ്വാഗതവും, ട്രഷറർ സംഗീത് സോമനാഥ് നന്ദിയും അറിയിച്ചു. തുടർന്ന് നടന്ന കലാകായിക പരിപാടികൾക്ക് ശ്യാം ശിവൻ, ശ്രീമതി. പൗർണ്ണമി സംഗീത് എന്നിവർ നേത്യത്വം നൽകി. ബിഷപ്പ് മൂറിന്റെ പള്ളിയോടം ഫ്രാൻസിസ് ചെറുകോൽന്റെ നേത്യത്യത്തിൽ നീറ്റിലിറക്കി.

വൈസ് പ്രസിഡന്റ് ലേഖാ ശ്യാമിന്റെ നേതൃത്വത്തിൽ അലുമിനിയിലെ വാനംപാടികളായ ഗായിക ഗായകൻമാരേ കോർത്തിണക്കി ബി.എം.സി. സിംഫണി ബാന്റ് അവതരിപ്പിച്ച സംഗീതസദ്യ ചിങ്ങപ്പുലരിക്ക് ശ്രവ്യമധുരിമയേകി. അതോടൊപ്പം നടന്ന വിവിധ കലാകായിക പരിപാടികളും ഈ ഓണാഘോഷത്തെ വർണ്ണാഭമാക്കി.

Advertisment