Advertisment

കുവൈറ്റില്‍ ചിത്ര രചന ശില്പശാല നടത്തി

author-image
സാജു സ്റ്റീഫന്‍
Updated On
New Update

കുവൈറ്റ്:  സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെൻറ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 'തളിരുകൾ' മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി ചിത്രരചന ശില്പശാല നടത്തി. അബ്ബാസിയ സെൻറ് സ്റ്റീഫൻസ് ഹാളിൽ നടന്ന ശില്പശാലയ്ക്ക് കുവൈറ്റിലെ പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് സുനിൽ കുളനട നേതൃത്വം നൽകി.

Advertisment

publive-image

ഭാഷയുടെ ഉല്പത്തിയും വികാസവും, മലയാള അക്ഷരങ്ങളും ചിത്രരചനയും എന്നവിഷയത്തെ അധികരിച്ച് സുനിൽ കുളനട കുട്ടികൾക്ക് ക്ലാസ്സെടുത്തു. പ്രസ്ഥാനം സെക്രട്ടറി അലക്സ് പോളച്ചിറക്കൽ സ്വാഗതവും 'തളിരുകൾ' കൺവീനർ സുബി ജോർജ് കൃതജ്ഞതയും പറഞ്ഞു.

publive-image

കുട്ടികളുടെ സജീവ സാന്നിധ്യത്തിൽ നടന്ന ശിൽപ്പശാലയിൽ ഇടവക വികാരി ഫാ: ജോൺ ജേക്കബ് ആർട്ടിസ്റ്റ് സുനിൽ കുളനടയ്ക്ക് യുവജന പ്രസ്ഥാനത്തിൻറെ ഉപഹാരം നൽകി.

Advertisment