Advertisment

കുവൈറ്റില്‍ മാലിന്യങ്ങള്‍ക്ക് വിട. ക്ലീന്‍ കുവൈറ്റ് പദ്ധതികള്‍ക്ക് തുടക്കമായി. മാലിന്യ നീക്കത്തിന് പുതിയ കമ്പനികളുമായി കരാര്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കു​വൈറ്റ്:   കു​വൈറ്റ് നഗരസഭയില്‍ ഏറെ ദിവസങ്ങളായി കാര്യക്ഷമമല്ലാതിരുന്ന മാലിന്യനീക്കം ഊര്‍ജ്ജിതമാക്കി നഗരസഭ.  ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്ക​ലും ശു​ചീ​ക​ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​വ​ഴി​ക​ളി​ല​ട​ക്കം മാ​ലി​ന്യം കു​ന്നു​കൂ​ടി കി​ട​ന്ന് ഇവിടുത്തെ ജീവിതവും ഇതുവഴിയുള്ള യാത്രയും ദുസഹമായിരുന്നു.

Advertisment

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യങ്ങള്‍ നി​റ​ഞ്ഞു​ക​വി​ഞ്ഞു കി​ട​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ബാ​സി​യ, മം​ഗ​ഫ്, മ​ഹ​ബൂ​ല, സാ​ൽ​മി​യ, അ​ബൂ​ഹ​ലീ​ഫ, ഫ​ഹാ​ഹീ​ൽ തു​ട​ങ്ങി പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന്​ ഇതുവഴിയുള്ള യാത്രകള്‍ പോലും ദുസഹമായിരുന്നു.

publive-image

നി​ല​വി​ലെ ക​രാ​റുകാരുടെ കാ​ലാ​വ​ധി ക​ഴി​യു​ക​യും പു​തി​യതായി കരാര്‍ ഏറ്റെടുത്ത ക​മ്പ​നി​ക​ൾ ശു​ചീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ന്‍ വൈകിയതുമായിരുന്നു​ പ്ര​തി​സ​ന്ധിക്ക് കാരണമായത്.  ഈ സാഹചര്യത്തില്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി 17 ക​മ്പ​നി​ക​ളു​മാ​യി ക​ഴി​ഞ്ഞ മാ​സം മു​നി​സി​പ്പാ​ലി​റ്റി ക​രാ​റി​ലേ​ര്‍പ്പെ​ട്ടത്.

124 ദ​ശ​ല​ക്ഷം ദീ​നാ​റി​ന്റെ ക​രാ​റാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി ഒ​പ്പു​വെ​ച്ച​ത്. ഇതോടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക്ലീ​ൻ കു​വൈറ്റ് നടപ്പിലാക്കാനാണ് നഗരസഭയുടെ ലക്‌ഷ്യം.​  മാത്രമല്ല, ഇനി ശു​ചീ​ക​ര​ണ​ പ്രവര്‍ത്തനങ്ങളില്‍ വീ​ഴ്​​ച വരുത്തിയാല്‍ കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക​മ്പ​നി​ക​ളി​ൽ​നി​ന്ന്​ പി​ഴ ഈ​ടാ​ക്കാനും വ്യവസ്ഥകള്‍ പാലിക്കാത്ത കമ്പനികളുടെ കരാര്‍ റദ്ദാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇതിനൊപ്പം തന്നെ നഗരത്തില്‍ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പരിശോധന കര്‍ശനമാക്കാനും തീരുമാനമുണ്ട്. പഴക്കംചെന്ന ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നതും പൊതുസ്ഥലങ്ങള്‍ കയ്യേറി വ്യാപാരങ്ങള്‍ നടത്തുന്നത് തടയാനും നടപടികളും പരിശോധനകളുമുണ്ടാകും.

Advertisment