Advertisment

കുവൈറ്റിൽ ഒരു പ്രവാസി ഉൾപ്പെടെ 10 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ആകെ രോഗികൾ 235 ആയി !

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്: കുവൈറ്റിൽ ഇന്ന് 10 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ രോഗികളുടെ എണ്ണം 235 ആയി.

Advertisment

publive-image

യു കെയിൽ നിന്ന് വന്ന 3 സ്വദേശികൾ, സൗദിയിൽ നിന്നുവന്ന 2 സ്വദേശികൾ, യു എ ഇയിൽ നിന്നും വന്ന ഒരു സ്വദേശി, യു എസിലും കാനഡയിലും സന്ദർശനം കഴിഞ്ഞുവന്ന ഒരു വിദേശി, നിരീക്ഷണത്തിലുണ്ടായിരുന്ന 2 പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രാവിലെ 7 പേർ രോഗമുക്തരായതായും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 64 ആയി.

corona kuwait
Advertisment