Advertisment

കുവൈറ്റിൽ കൊറോണ ഭീതിയിൽ ദേശീയ ദിനാഘോഷങ്ങൾക്ക് പിന്നാലെ സംഘടനാ പരിപാടികളും ഉപേക്ഷിച്ചു ! മുൻകരുതലുകളും മുന്നൊരുക്കങ്ങളും ശക്തം ! അനാവശ്യ ആശങ്ക വേണ്ട ?

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  രാജ്യത്ത് ഇതിനോടകം 5 പേരിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കി അധികൃതർ. രാജ്യത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആഘോഷങ്ങളായ ദേശീയ വിമോചന ദിനാഘോഷങ്ങൾ വരെ മാറ്റിവച്ചിരിക്കുകയാണ്.

Advertisment

രണ്ടു ദിവസം രാജ്യം മുഴുവൻ പൊതു അവധി പ്രഖ്യാപിച്ച് നടക്കേണ്ടതായിരുന്നു ആഘോഷങ്ങളാണ് കൊറോണ ഭീതിയിൽ മാറ്റിയിരിക്കുന്നത്. ഇതോടെ പ്രവാസി സംഘടനകൾ ഉൾപ്പടെയുള്ളവയും എൻ ബി ടി സി പോലുള്ള കമ്പനികളും ദേശീയ ദിനാഘോഷങ്ങൾ ഉൾപ്പടെ ഈ ദിവസങ്ങളിൽ നടത്താനിരുന്നത് റദ്ദാക്കി.

publive-image

കഴിഞ്ഞ ദിവസം 3 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇറാനിൽ നിന്നെത്തിയ വിമാനത്തിലുണ്ടായിരുന്നവരിൽ രണ്ടു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

കൊറോണ വൈറസ് പടരുന്നത് തടയാൻ ശക്തമായ മുൻകരുതലുകളും മുന്നൊരുക്കങ്ങളും രാജ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

ജനങ്ങൾ മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സുരക്ഷാ മുൻകരുതലുകളുടെ പട്ടിക തന്നെ രാജ്യം പറത്തുവിട്ടിട്ടുണ്ട്. ഇറാനിൽ നിന്നുള്ള കപ്പലുകൾക്കും വിമാനങ്ങൾക്കും കുവൈറ്റിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

കൊറോണയെക്കുറിച്ച് അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നവിധം തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയും മുന്നറിയിപ്പുണ്ട്.

ഏറെ കരുതലോടെയുള്ള മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ജനങ്ങൾ മുൻകരുതലുകളിൽ ശ്രദ്ധിക്കുന്നതിനപ്പുറം ആശങ്കപെടേണ്ടതില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

Advertisment