Advertisment

കുവൈറ്റിൽ 10 ഇന്ത്യക്കാർ ഉൾപ്പെടെ 23 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആകെ രോഗികൾ 289 ആയി !

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  രാജ്യത്ത് പുതിയതായി 23 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 289 ആയി.

Advertisment

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 10 ഇന്ത്യക്കാരും ഉൾപ്പെടുന്നു. 11 സ്വദേശികളും 2 ബംഗ്ളാദേശ് സ്വദേശികളുമുണ്ട്.

publive-image

അതേസമയം 82 കാരിയായ വയോധിക ഇന്ന് കൊറോണ ബാധയിൽ നിന്നും രോഗമുക്തയായ വാർത്ത കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് അഭിമാനം പകരുന്നതാണ്.

പ്രായമേറിയവരിൽ കൊറോണ പിടിപെട്ടാൽ ഇവരെ ഹൈ റിസ്ക് കാറ്റഗറിയിലാണ് കണക്കാക്കുക. അത്തരമൊരാൾ രോഗമുക്തയായി ആശുപത്രി വിടുന്നത് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നേറ്റത്തിന്റെ വിജയമായാണ് കാണുന്നത്.

Advertisment