Advertisment

കുവൈറ്റിൽ 14 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. പ്രവാസികൾക്കിടയിൽ ആശങ്ക

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  കുവൈറ്റിൽ 14 ഇന്ത്യക്കാർ ഉൾപ്പെടെ 25 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 342 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളത്തില്‍ വ്യക്തമാക്കി.

Advertisment

publive-image

അഞ്ചു കുവൈത്ത് പൗരന്മാർ, ഒരു ഫിലിപ്പൈൻ പൗരൻ, നാല് ബംഗ്ലാദേശ് പൗരന്മാർ, ഒരു ഈജിപ്ത് പൗരൻ എന്നിവർക്കാണ് ഇന്ത്യക്കാർക്കു പുറമെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ വിദേശികളാണ് കൂടുതല്‍. അതില്‍ ഇന്ത്യക്കാരാണ് കൂടുതലും. ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നവരിലും ഇന്ത്യക്കാരാണ് അധികവും. ഇതോടെ ആശങ്കയിലാണ് ഇന്ത്യൻ പ്രവാസികൾ.

ഇതിനിടെ ഇന്ന് ഒരാൾ രോഗമുക്തമായിട്ടുണ്ട്. ഇതോടെ മൊത്തം 81 പേര്‍ കൊറോണ രോഗമുക്തരായിട്ടുണ്ടന്ന് ആരോഗ്യവകുപ്പ് മന്ത്രി ഡോ. ബാസ്സില്‍ അല്‍ സബാ രാവിലെ അറിയിച്ചിരുന്നു.

corona kuwait
Advertisment