കുവൈറ്റില്‍ കസ്​റ്റംസ്​ പിടിച്ചെടുത്തതും ഏറ്റെടുക്കാൻ ആളില്ലാത്തതുമായ വസ്​തുക്കളുടെ ലേലം നടത്തുന്നു

Monday, April 16, 2018

കുവൈറ്റ്:  അനധികൃത കടത്തിനിടെ കുവൈറ്റ്​ കസ്​റ്റംസ്​ വകുപ്പ്​ പിടിച്ചെടുത്തതും ഏറ്റെടുക്കാൻ ആളില്ലാ​തെ കെട്ടിക്കിടക്കുന്നതുമായ വസ്​തുക്കളുടെ
ലേലം നടത്തുന്നു. സുലൈബിയയിൽ സിക്​സ്​ത്​ റിങ്​ റോഡിനരികെ കസ്​റ്റംസ്​ വകുപ്പിന്‍റെ ​ട്രഷറി മോണിറ്ററിങ്​ ഒാഫിസിലാണ്​ ലേലം നടക്കുന്നത്.

അടുത്ത ബുധനാഴ്​ചയാണ്​ ലേലം നിശ്ചയിച്ചിട്ടുള്ളത്​. 1774 കാർട്ടൂൺ വിവിധ തരം സിഗരറ്റുകൾ വിവിധ ഉൽപന്നങ്ങൾ അടങ്ങിയ 509 പാർസലുകൾ, ഇലക്​ട്രോണിക്​ ഉപകരണങ്ങൾ അടങ്ങിയ വേറെ ഏഴ്​ പാർസലുകൾ എന്നിവയാണ്​ ലേലം ചെയ്യുന്നത്​.

20 അടി വലിപ്പമുള്ള കണ്ടെയ്​നർ ഉൾപ്പെടെ ലേലത്തിന്​ വെക്കുന്നുണ്ട്​. ഒരു കണ്ടെയ്​നറിൽ കളിക്കോപ്പുകളും മറ്റൊന്നിൽ ഉപ്പും വേറൊന്നിൽ ഗ്രാനൈറ്റും നാലാമത്തേതിൽ വാഹനങ്ങളും ആണ്​.

×