Advertisment

ഫോക് കുവൈറ്റ് ഡോ: സുകുമാർ അഴിക്കോട് 8 - മത് അനുസ്മരണം

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) അബ്ബാസിയ സോണലിന്റെ ആഭിമുഖ്യത്തിൽ 2020 ഫെബ്രുവരി 7ന് സാഗരഗർജജനം ഡോ: സുകുമാർ അഴീക്കോടിന്റെ 8 - മത് ചരമവാർഷികത്തോട് അനുബന്ധിച്ച് അബ്ബാസിയ ആർട്സ് സർക്കിൾ ഹാളിൽ വച്ച് വിവിധ മൽസരങ്ങളും അനുസ്മരണവും സംഘടിപ്പിക്കുന്നു.

Advertisment

publive-image

കുവൈറ്റിലെ എല്ലാ മലയാളികളെയും ഉൾപ്പെടുത്തിക്കൊണ്ട് മുതിർന്നവർക്കായി പ്രസംഗ മത്സരം , പ്രബന്ധ രചന മത്സരം എന്നിവയും കുട്ടികൾക്കായി പ്രസംഗ മത്സരവും സംഘടിപ്പിക്കുന്നു.

കുട്ടികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മൽസരം. കുട്ടികൾക്കുള്ള പ്രസംഗ വിഷയം ചുവടെ കൊടുക്കുന്നു വിജയികള്‍ക്ക് അവാർഡുകൾ സമ്മാനിക്കും.

ഒന്നാം ക്ലാസ് വരെയുള്ള കുട്ടികൾ - "എന്റെ വീട്" (3 മിനുട്ട് )

2 -4 ക്ലാസ്സിലെ കുട്ടികൾ - " എന്റെ വിദ്യാലയം" (5 മിനുട്ട് )

5 -7 ക്ലാസ്സിലെ കുട്ടികൾ - " എന്റെ കേരളം" (5 മിനുട്ട് )

8,9,10 ക്ലാസിലെ കുട്ടികൾ - " പരിസ്ഥിതി സംരക്ഷണം" (5 മിനുട്ട് )

11,12 ക്ലാസ്സിലെ കുട്ടികൾ - " ഗാന്ധിയൻ ദർശനങ്ങളുടെ വർത്തമാന കാല പ്രസക്തി" (5 മിനുട്ട് )

മാതൃഭാഷയോടും സംസ്ക്കാരതോടും ഉള്ള ആഭിമുഖ്യം വെളിവാക്കാന്‍ ഈ അവസരം എല്ലാ മലയാളികളും ഉപയോഗപ്പെടുത്തണം എന്നും തദവസരത്തില്‍ സന്നിഹിതരായി പരിപാടി വിജയിപ്പിക്കണമെന്നും അഭ്യർഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്: 97261928, 97250708

E-mail: fokegen.sec@gmail.com

Advertisment