Advertisment

കുവൈറ്റ് സാല്‍മിയ സെന്റ്‌ തെരേസാസ് ദേവാലയത്തില്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുക്രിസ്തു മരണത്തെ തോല്‍പ്പിച്ച് മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റ ചരിത്ര സംഭവത്തിന്റെ സ്മരണകള്‍ അനുസ്മരിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുകയാണ്.

Advertisment

publive-image

കുവൈറ്റിലെ സാല്‍മിയ സെന്റ്‌ തെരേസാസ് ദേവാലയത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ജനറാള്‍ ഫാ. പീറ്റര്‍ പി എം മുഖ്യകാര്‍മ്മികനും ഫാ. ജോണ്‍സണ്‍ നെടുമ്പുറം, ഫാ. പി സി ജെയിംസ് സഹകാര്‍മ്മികനും ആയിരുന്നു. ദീപാര്‍ച്ചനയും പെസഹാ പ്രഘോഷണം, ദൈവ വചന പ്രഘോഷ൦, ജ്ഞാനസ്നാന നവീകരണം തുടങ്ങിയ ചടങ്ങുകള്‍ ഇതോടനുബന്ധിച്ച് നടത്തപ്പെട്ടു.

publive-image

സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും രാത്രിയാണ് ഈസ്റ്റര്‍ രാത്രിയെന്നും യേശുവിന്റെ മരണവും ഉദ്ദാനവും ആയിരിക്കണം വിശ്വാസികളുടെ ഏറ്റവും വലിയ ആഘോഷമെന്നും ക്രിസ്തുവിന്റെ പ്രകാശം ലോകജനതയുടെ അന്ധകാരത്തില്‍ നിന്നുള്ള വിടുതലായി നാം പ്രഘോഷിക്കണമെന്നും നമ്മുടെ ജീവിതത്തിലെ കല്ലുകളെ ഉരുട്ടിമാറ്റി ദൈവത്തെ കാണാം.

publive-image

ഉദ്ദാനത്തിലേക്കടുക്കണമെങ്കില്‍ ഒരു മരണം ഉണ്ടാകണം. സ്വര്‍ഗ്ഗത്തിലെക്കുള്ള വഴികാട്ടികള്‍ ആകണം നമ്മുടെ ജീവിതങ്ങളെന്നും ഫാ. പീറ്റര്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

publive-image

publive-image

publive-image

publive-image

publive-image

publive-image

 

Advertisment