Advertisment

മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിച്ച ഈദ് ഓണം ആഘോഷം

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  'ഈണം 2019' ഒക്ടോബർ 11 വെള്ളിയാഴ്ച്ച സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ വെച്ച് നടന്നു. പ്രസിഡന്റ് വാസുദേവൻ മമ്പാടിന്റെ അദ്ധ്യക്ഷതയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പി പി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ അനസ് തയ്യിൽ ഈണം സന്ദേശം നൽകി.

Advertisment

publive-image

രക്ഷാധികാരി ഷറഫുദ്ധീൻ കണ്ണോത്ത്, മലബാർ ഗോൾഡ് റീജിയണൽ മാനേജർ അഫ്സൽ ഖാൻ, ശിഫ അൽ ജസീറ ജനറൽ മാനേജർ റിസ്‌വാൻ, ഉപദേശക സമിതി അംഗം മനോജ് കുര്യൻ, ട്രഷറർ അഭിലാഷ് കളരിക്കൽ വനിതാ വേദി ചെയർ പേഴ്സൺ അഡ്വ ജസീന ബഷീർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ മാറഞ്ചേരി സ്വാഗതവും സെക്രട്ടറി അനീഷ് നന്ദിയും പറഞ്ഞു.

publive-image

താലം എഴുന്നെള്ളിപ്പ് , ചെണ്ടമേളം എന്നിവയോടൊപ്പം മാക് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.  വനിതാ വേദി ഒരുക്കിയ തിരുവാതിരക്കളി ,ഒപ്പന , വഞ്ചിപ്പാട്ട് , ഗ്രൂപ്പ് ഡാൻസ് എന്നിവ ചടങ്ങിന് കൊഴുപ്പേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

publive-image

അഡ്വ ബഷീർ , കുമാരി പവിത്ര പ്രകാശ് , നാസർ വളാഞ്ചേരി, ഇബ്രാഹിംകുട്ടി വെളിയങ്കോട് , സുനീർ പെരിന്തൽമണ്ണ , അഡ്വ ജംഷാദ് , അഷ്‌റഫ് കോഡൂർ പ്രോഗ്രാം കമ്മറ്റി കൺവീണർ ബാലചന്ദ്രൻ , അഷ്‌റഫ് ചേറോട്ട് ഫുഡ് കമ്മറ്റി കൺവീനർ സുഭാഷ് മാറഞ്ചേരി , വളണ്ടിയർ ടീം ലീഡർ സലീം നിലമ്പൂർ , അഫ്സൽ നിലമ്പൂർ, വനിതാവേദി സെക്രട്ടറി സലീന ടീച്ചർ, ട്രഷറർ അനു അഭിലാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

publive-image

മനോഹരമായ സ്റ്റേജ് തയാർ ചെയ്ത ആർട്ടിസ്റ്റ് രാമചന്ദ്രനുള്ള ഉപഹാരം KUDA ജനറൽ കൺവീനർ സത്താർ കുന്നിൽ നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന രാജേഷ് കെ വി എടപ്പാളിനുള്ള ഉപഹാരം പ്രസിഡന്റ് വാസുദേവൻ മമ്പാടും അവതാരിക പവിത്ര പ്രകാശിനുള്ള ഉപഹാരം ജനറൽ കൺവീനർ അനസ് തയ്യിലും നൽകി. കുവൈറ്റിൽ അധിവസിക്കുന്ന മലപ്പുറം ജില്ലക്കാരുടെ വലിയ ജനപങ്കാളിത്തം പരിപാടിക്ക് നിറംപകർന്നു.

publive-image

publive-image

publive-image

publive-image

publive-image

 

Advertisment