Advertisment

മരുഭൂമിയിലെ ശബ്ദം ഗ്ലോബല്‍ ലേഖന മത്സരം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  ഗള്‍ഫില്‍നിന്നുള്ള പ്രഥമ മലയാളം കത്തോലിക്കാ പ്രസിദ്ധീകരണമായ മരുഭൂമിയിലെ ശബ്ദം മാസിക 250 ലക്കം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച്‌ ആഗോളതലത്തില്‍ ലേഖനമത്സരം സംഘടിപ്പിക്കുന്നു. പുരസ്‌കാര ജേതാവിന്‌ 25,000 രൂപയും ശില്‌പവും, പ്രശസ്‌തി പത്രവും , രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡായി യഥാക്രമം 15,000, 10,000 രൂപ, ശില്‌പം,പ്രശസ്‌തി പത്രം എന്നിവയും , 2019 ആഗസ്‌ററ്‌ മാസത്തില്‍ കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുന്നതായിരിക്കും.

Advertisment

വിഷയങ്ങള്‍

1 . സുവിശേഷപ്രഘോഷണം നവമാധ്യമ കാലഘട്ടത്തില്‍ 2 . ആദര്‍ശ സമൂഹം : സുവിശേഷത്തിന്റെ പ്രചോദനം 3 . ക്രൈസ്‌തവ സാക്ഷ്യം: സങ്കല്‍പ്പവും പ്രയോഗവും

മുകളില്‍ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു വിഷയത്തെ ആസ്‌പദമാക്കിയാകണം ലേഖനങ്ങള്‍ തയ്യാറാക്കേണ്ടത്‌. ആറ്‌ അ 4 പേജില്‍ മാര്‍ജിന്‍ ഇട്ട്‌, ഒരു പേജില്‍ ഇരുപത്‌ വരികളില്‍ അധികരിക്കാത്ത ലേഖനങ്ങള്‍ , മലയാളത്തില്‍ കൈപ്പടയില്‍ വൃത്തിയായി എഴുതി വ്യക്തമായി സ്‌കാന്‍ ചെയ്‌ത്‌ m.sabdam@gmail.com എന്ന ഇമെയില്‍ ഐഡിയില്‍ ലഭിക്കേണ്ടതാണ്‌. ലേഖനങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി 2019 ഏപ്രില്‍ 30 ആണ്‌. മത്സരത്തിന്‌ പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

1998 ലാണ്‌ കുവൈറ്റില്‍നിന്ന്‌ മരുഭൂമിയിലെ ശബ്ദം പ്രസിദ്ധീകരണമാരംഭിച്ചത്‌. കുവൈറ്റ്‌ മലയാളം കാത്തലിക്‌ കരിസ്‌മാറ്റിക്‌ കൂട്ടായ്‌മയാണ്‌ പ്രസാധകര്‍.

Advertisment