കുവൈറ്റ്: സെന്റ് തോമസ് ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ കുടുംബ വാർഷിക പിക്നിക് 2019 ഒക്ടോബർ 25 വെള്ളിയാഴ്ച കുവൈത്തിലെ റവാഡ ഗാർഡനിൽ വെച്ച് നടത്തപ്പെട്ടു. ഇടവക വികാരി റവ. ജോൺ മാത്യു പിക്‌നിക് ഉത്‌ഘാടനം ചെയ്തു.
കൺവീനർമാരായ ആഷിഷ് ടി മാത്യൂസിന്റെ സംയുക്ത നേതൃത്വത്തിൽ ജോജോ. വി. കുര്യാക്കോസ്, റനിൽ ടി മാത്യു, കമ്മിറ്റി അംഗങ്ങൾ എന്നിവർ പിക്നിക്കും അതുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളും ഏകോപിപ്പിച്ചു. കുരുവിള ചെറിയാന്റെ നേതൃത്വത്തിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി നിരവധി ഗെയിമുകൾ സംഘടിപ്പിച്ചു.
അവസാന കായിക ഇനമായി നടത്തപ്പെട്ട വടം വലി മത്സരം വളരെ വീറുംവാശിയും ഉള്ളതായിരുന്നു. പിക്നിക്കിൽ സംബന്ധിച്ചവർക്കു ഇടവക സെക്രട്ടറി ബോണി കെ എബ്രഹാം ആശംസയും, ജോജോ വി കുര്യാക്കോസ് സ്വാഗതവും, ഇടവക ട്രസ്റ്റീ ബിജു സാമുവേൽ നന്ദിയും പ്രകാശിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് റനിൽ ടി മാത്യുവും കമ്മറ്റി അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. എം. തോമസ് ജോൺ സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി.