Advertisment

കുവൈറ്റില്‍ സ്വദേശി വത്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടുന്ന പ്രവാസികള്‍ മറ്റ്‌ ജോലികള്‍ തരപ്പെടുത്തി കുവൈറ്റില്‍ തുടരുന്നത് തടയാന്‍ കര്‍ശന നടപടികളുമായി ആഭ്യന്തര മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:  സ്വദേശി വത്കരണത്തിന്റെ ഭാഗമായി പിരിച്ചുവിടുന്ന പ്രവാസികള്‍ക്കെതിരെ വീണ്ടും പിടിമുറുക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം.

Advertisment

പിരിച്ചുവിടപ്പെടുന്ന പ്രവാസികള്‍ സ്വകാര്യ മേഖലയില്‍ മറ്റേതെങ്കിലും അവസരങ്ങള്‍ കണ്ടെത്തി കുവൈറ്റില്‍ തുടരുന്നത് തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് ആഭ്യന്തര൦ തൊഴില്‍ സേവന മന്ത്രാലയങ്ങള്‍.  ജനസംഖ്യാ പുനര്‍ക്രമീകരണത്തിനായുള്ള സമിതി മുമ്പാകെ ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള ശുപാര്‍ശകള്‍ സമര്‍പ്പിച്ചുകഴിഞ്ഞു.

publive-image

കുവൈറ്റില്‍ സ്വദേശി വത്കരണത്തിന്റെ ഭാഗമായി സ്വകാര്യ / പൊതു മേഖലകളില്‍ നിന്നും വ്യാപകമായി പ്രവാസികളെ പിരിച്ചുവിടുന്നുണ്ട്. അടുത്ത 7 വര്‍ഷത്തിനുള്ളില്‍ 15 ലക്ഷം പ്രവാസികളെ ഇത്തരത്തില്‍ പിരിച്ചുവിടാനാണ് നടപടി ആരംഭിച്ചിട്ടുള്ളത്.

ഇങ്ങനെ പിരിച്ചുവിടപ്പെടുന്ന പൊതുമേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ സ്വകാര്യ മേഖലയില്‍ മറ്റ്‌ അവസരങ്ങള്‍ കണ്ടെത്തി കുവൈറ്റില്‍ തുടരുന്നതും സ്വകാര്യ മേഖലയില്‍ നിന്നുള്ളവര്‍ അവിടത്തന്നെ മറ്റിടങ്ങളില്‍ അവസരങ്ങള്‍ കണ്ടെത്തി രാജ്യത്ത് തുടരുന്നതും ഒഴിവാക്കാനായുള്ള നടപടികള്‍ക്കാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ.

പ്രവാസികളെ ഒഴിവാക്കുന്നത് ജനസംഖ്യാ അസുന്തലനം നീക്കാനുള്ള പ്രക്രിയയുടെ ഭാഗമാണെന്നും അതിനാല്‍ പിരിച്ചുവിടുന്നവര്‍ വീണ്ടും രാജ്യത്ത് തുടരുന്നത് ആ ഉദ്ദേശ ലക്ഷ്യങ്ങളെ തകിടംമറിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്.

അതുപോലെ അവിദഗ്ധ തൊഴിലാളികള്‍ ഏതെങ്കിലും രാജ്യത്ത് നിന്ന് കൂടുതലായി റിക്രൂട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടണമെന്നും നിര്‍ദ്ദേശമുണ്ട്.  ഓരോ രാജ്യത്തിനും ക്വാട്ട നിശ്ചയിച്ച് റിക്രൂട്ട്മെന്റ് നടത്തണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.

ഓരോ മേഖലകളിലേക്കും റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് കാലാവധി നിശ്ചയിക്കണമെന്നും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഇവര്‍ തിരിച്ചു പോകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ശുപാര്‍ശയുണ്ട്.

Advertisment