Advertisment

ശിഫ അല്‍ ജസീറ അല്‍ നാഹില്‍ സോക്കര്‍ കപ്പ് ഫഹാഹീല്‍ ഇംഗ്ലീഷ് മദ്രസ നേടി

author-image
admin
New Update

കേരള ഇസ്ലാമിക്‌ ഗ്രൂപ്പിന് കീഴിയില്‍ നടത്തി വരുന്ന അല്‍ മദ്രസതുല്‍ ഇസ്ലാമിയ കുവൈത്ത്‌ ശിഫ അല്‍ ജസീറ അല്‍ നാഹില്‍ ഇന്‍റര്‍ മദ്രസ സോക്കര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ എതിര് ഇല്ലാത്ത ഒരു ഗോളിന് ഫഹാഹീല്‍ മലയാളം മദ്രസയെ പരാജയപെടുത്തി ഫഹാഹീല്‍ ഇംഗ്ലീഷ് മദ്രസ കപ്പ് നേടി.

Advertisment

ഫഹാഹീല്‍ ഇംഗ്ലീഷ് മദ്രസയിലെ നിക്ക് മുഹമ്മദ്‌ ഡാനിഷ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഗോള്‍ഡന്‍ ബൂട്ട് നേടിയപ്പോള്‍ ഫഹാഹീല്‍ മലയാളം മദ്രസയിലെ ഷയാന്‍ മികച്ച കളിക്കാരന്‍ ആയി തിരഞ്ഞെടുക്കപെട്ടു. ഫഹാഹീല്‍ ഇംഗ്ലീഷ് മദ്രസയിലെ തന്നെ ബ്യുയുന്ഗ് ആണ് മികച്ച ഗോള്‍ കീപ്പര്‍.

publive-image

രക്ഷിതാക്കള്‍ക്ക്‌ വേണ്ടി നടത്തിയ മത്സരത്തില്‍ സാല്‍മിയ ഇംഗ്ലീഷ് മദ്രസയെ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപെടുത്തി ഫഹാഹീല്‍ മലയാളം മദ്രസ കപ്പ് നേടി. ഫഹാഹീല്‍ മദ്രസയിലെ സാജിദ്‌ എ സി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയപ്പോള്‍ സാല്‍മിയ ഇംഗ്ലീഷ് മദ്രസയിലെ മുബാറക്ക്‌ മികച്ച കളിക്കാരന്‍ ആയി തിരഞ്ഞെടുക്കപെട്ടു. ഫര്‍വാനിയ മദ്രസയിലെ അനീസ്‌ അബ്ദുല്‍ സലാം ആണ് മികച്ച ഗോള്‍ കീപ്പര്‍.

വിജയികള്‍ക്ക്‌ കെ ഐ ജി പ്രസിഡന്‍റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ ട്രോഫിയും മെഡലുകളും വിതരണംചെയ്‌തു. റണ്ണര്‍ അപ്പ് നേടിയ ടീമികള്‍ക്ക് നജീബ് എം കെ, ഷാഫി പി ടി എന്നിവര്‍ ട്രോഫിയും മെഡലുകളും വിതരണംചെയ്‌തു. മറ്റ് കപ്പുകള്‍ മുനീര്‍ മഠത്തില്‍, മനാഫ്‌ എം കെ, അന്‍സാര്‍ കെ യം എന്നിവര്‍ വിതരണം ചെയ്തു.

ഫഹാഹീല്‍ പബ്ലിക്‌ അതോറിറ്റി ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന് നജീബ് വി സ്സ്, റഫീഖ്‌ ബാബു എന്നിവര്‍ നേതൃത്വം നല്‍കി. മുനീര്‍, ശരീഫ്‌ വള്ളോത്ത്, ഫിറോസ്‌, എന്നിവര്‍ കളി നിയന്ത്രിച്ചു.

Advertisment