Advertisment

ഇന്ത്യൻ സംഘടനകളുടെ പരാതിയിൽ അടിയന്തിര നടപടി വേണമെന്ന് ഫിറ കുവൈറ്റ് വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരോട് ആവശ്യപ്പെട്ടു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്:   ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് (ഫിറാ) കൺവീനറും, ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് വിദേശകാര്യ വകുപ്പ് സഹമന്ത്രി വി. മുരളീധരനെ നേരിട്ട് കണ്ട് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട സംഘടനകളുടെ രജിസ്ട്രേഷൻ പുനസ്ഥാപിച്ച് അംഗീകൃത പട്ടികയിൽ ഉൾപ്പെടുത്താനും, പരാതി നൽകിയതിന്റെ പേരിൽ സംഘടനാ പ്രതിനിധികൾക്കെതിരെയുള്ള നിയമ നടപടികൾ നിർത്തിവെക്കാനും കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് സമർപ്പിക്കപ്പെട്ട പരാതിയിൽ സത്യസന്ധമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള പ്രവാസി സംഘടനകളുടെ പരാതി മന്ത്രിക്ക് കൊച്ചിയിൽ വച്ച് സമർപ്പിച്ചു.

Advertisment

publive-image

മന്ത്രിയുടെ കുവൈറ്റ് സന്ദർശനവേളയിൽ ഫിറയിലെ ഭൂരിഭാഗം സംഘടന പ്രതിനിധികൾക്കും, കൺവീനമാർക്കും, ബഹു മന്ത്രിയെ കാണാൻ അവസരം നിഷേധിച്ചിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ എം പിമാർക്കും ,രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും, ബന്ധപ്പെട്ട മന്ത്രാലയങ്ങളിലും സമർപ്പിച്ചതായി ഫിറ കൺവീനർമാരായ ബാബു ഫ്രാൻസീസും, ശ്രീം ലാൽ മുരളിയും അറിയിച്ചു.

Advertisment