Advertisment

വെള്ളപ്പൊക്കത്തില്‍ ഗള്‍ഫ് മണലാരണ്യങ്ങള്‍ കടലായി മാറി. മരുഭൂമിയില്‍ ആടുകളും ഒട്ടകങ്ങളുമായി നോട്ടക്കാര്‍ ജീവനുവേണ്ടി പരക്കം പായുന്ന ദൃശ്യങ്ങള്‍ !

New Update

കുവൈറ്റ്:  ഒരിറ്റുവെള്ളത്തിനായി കിലോമീറ്ററുകള്‍ അലഞ്ഞ് നിരവധിയാളുകള്‍ മരിച്ചുവീണ ഗള്‍ഫിലെ മണലാരണ്യങ്ങള്‍ അക്ഷരാര്‍ഥത്തില്‍ കടലായി മാറിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഗള്‍ഫ് മേഖലയില്‍ കാണുന്നത്.

Advertisment

മരുഭൂമി കവിഞ്ഞൊഴുകി കടലായി മാറിയിരിക്കുകയാണ്. ഇതോടെ മരുഭൂമിയില്‍ ആടുകളുമായി പോയ ആട്ടിടയന്മാരും ഒട്ടകങ്ങളുമായി കഴിയുന്ന നോട്ടക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇവര്‍ മൃഗങ്ങളുടെ ജീവനും സ്വന്തം ജീവനും രക്ഷിക്കേണ്ട ഗതികേടിലാണ്.

publive-image

മരുഭൂമി പ്രദേശത്ത് ജനവാസമില്ലാത്തതിനാല്‍ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളും പരിമിതമാണ്. ഇതോടെ ഒട്ടകങ്ങളെയുമായി സ്വയരക്ഷതേടി നോട്ടക്കാര്‍ പരക്കംപായുന്ന കാഴ്ചകളാണ് ഈ മേഖലയില്‍ നിന്നും ലഭിക്കുന്നത്.

ഇന്ത്യ, ഈജിപ്ത്, സുഡാന്‍ പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് ഏറെയും മരുഭൂമിയില്‍ ഇത്തരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Advertisment