Advertisment

കുവൈറ്റില്‍ 'ഫോക്കസ് വാർഷികോത്സവ്' നവംബർ 22 ന്

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ 'ഫോക്കസ് കുവൈറ്റിന്റെ' പതിമൂന്നാമത് വാർഷികാഘോഷം നവംബർ 22നു വെള്ളിയാഴ്ച 3 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ ആഡിറ്റോറിയത്തിൽ അരങ്ങേറും.

Advertisment

publive-image

വാർഷികോത്സവ പോസ്റ്റർ പാലക്കാട് എം.പി വി കെ ശ്രീകണ്ഠൻ ജനറൽ കൺവീനർ കെ. ഡി. ജോഷിക്കു നൽകി പ്രകാശനം ചെയ്തു. പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ് ,ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ് , ജോ: ട്രഷറർ ഷാജു എം.ജോസ് ,പ്രോഗ്രാം കൺവീനർ രതീശൻ ,ഫിനാൻസ് കൺവീനർ ജോജി വി. അലക്സ് എന്നിവരും സന്നിഹിതരായിരുന്നു.

പത്താം തരത്തിൽ ഉന്നത വിജയം നേടിയ ഫോക്കസ് കുടുംബത്തിലെ കുട്ടികളെ ആദരിക്കുക , മുതിർന്ന ഫോക്കസിലെ അംഗങ്ങളെ ആദരിക്കുക ,കുവൈറ്റ് സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും ഒരു വ്യക്തിയെ ആദരിക്കുക എന്നിവയും ഇതിന്റെ ഭാഗമായി നടക്കും.

അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും , പ്രശസ്ത ടീ.വി സ്റ്റേജ് ആർട്ടിസ്റ്റ് സുധീർ ബാബു അവതരിപ്പിക്കുന്ന മിമിക്സ് , കുവൈറ്റ് മെലഡിസിന്റെ ഗാനമേളയും പരിപാടികളുടെ ഭാഗമായി അരങ്ങേറും.

Advertisment