Advertisment

ഫോക്കസ് കുവൈറ്റ് ഫാമിലി അവയർനെസ് സെമിനാർ സംഘടിപ്പിക്കുന്നു

New Update

കുവൈറ്റ്:  ഫോറം ഓഫ് കാഡ് യൂസേഴ്‌സ് കുവൈറ്റ് (ഫോക്കസ്) പ്രവാസികൾക്കായി ഫാമിലി അവെയർനെസ് സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 നു വെള്ളിയാഴ്ച്ച വൈകീട്ട് 3 മണിക്ക് അബ്ബാസിയ ഇന്ത്യൻ യുനൈറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്.

publive-image

"മാതാപിതാക്കൾ സുപ്രീം മോഡറേഴ്സ് ആൻഡ് മോഡലുകൾ"എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ പ്രിൻസിപ്പാളും അഡ്മിനിസ്ട്രേറ്ററും രാഷ്‌ട്രപതി അവാർഡ്‌ ജേതാവുമായ ഡോക്ടർ ബിനുമോൻ വാസുദേവ് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി ക്ലാസുകൾ എടുക്കപ്പെടുന്നു കുട്ടികളെ എങ്ങനെ മാതാപിതാക്കൾ നയിക്കണം, കുട്ടികൾ മാതാപിതാക്കന്മാരോടും, സമൂഹത്തോടും എങ്ങനെ പെരുമാറണം കുട്ടികൾക്കുള്ള പഠനരീതിയും ഭാവി വിചാരങ്ങളും എന്ന വിഷയങ്ങളെ കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും അടങ്ങിയ ദൃശ്യ പ്രദർശനത്തോട് കൂടിയ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്.

Advertisment