ഫോക്ക് കുവൈറ്റ്‌ സൗഹൃദ സംഗമം സംഘടിപ്പിച്ചു

ഗള്‍ഫ് ഡസ്ക്
Saturday, April 20, 2019

കുവൈറ്റ്‌:  ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) അംഗങ്ങൾക്ക് ഒത്തുചേരുവാനും ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കുന്നതിനുമായി മുഴുവൻ യൂണിറ്റ് അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പിക്നിക് സംഘടിപ്പിച്ചു.

2019 ഏപ്രിൽ 12 ന് കബ്ദിൽ ഫാം ഹൗസിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം പരിപാടിയിൽ ഫോക്കിന്റെ അബ്ബാസിയ, ഫഹാഹീൽ, സെൻട്രൽ മേഖലകൾക്ക് കീഴിലുള്ള 15 യൂണിറ്റുകളിൽ നിന്നുമായി 600 ൽ പരം കുടുംബാഗങ്ങൾ പങ്കെടുത്തു.

കുട്ടികളുടെയും മുതിർന്നവരുടെയും വിവിധങ്ങളായ ഗെയിംസ്, നിരവധി മത്സര പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 7മത് സുകുമാർ അഴീക്കോട് അനുസ്‌മരത്തിനു സംഘടിപ്പിച്ച പ്രബന്ധ രചന മത്സരവിജയികൾക്കുള്ള സമ്മാന വിതരണം, ഉപരി പഠനാർത്ഥം നാട്ടിലേക് പോകുന്ന ബാലവേദി കുട്ടികൾക്കുള്ള ഉപഹാരം എന്നിവ ചടങ്ങിൽ കൈമാറി.

കലാകായിക വിഭാഗം സെക്രട്ടറി ഷാജി കൊഴുക സ്വാഗതം ആശംസിച്ച ഔദ്യോഗിക ചടങ്ങിൽ ജനറൽ സെക്രട്ടറി സേവ്യർ ആന്റണി അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ്‌ കെ. ഓമനക്കുട്ടൻ ഉത്‌ഘാടനം നിർവഹിക്കുകയുമുണ്ടായി.

വൈസ് പ്രെസിഡന്റുമാരായ സാബു നമ്പ്യാർ(ഫഹാഹീൽ സോൺ), സുമേഷ് കെ(സെൻട്രൽ സോൺ), ഫോക്ക് ട്രെഷറർ വിനോജ് കുമാർ. ഉപദേശക സമിതി അംഗം അനിൽ കേളോത്ത്‌, വനിതാ വേദി ചെയർപേഴ്സൺ ലീന സാബു, ജനറൽ കൺവീനർ സജിജ മഹേഷ്‌, ബാലവേദി കൺവീനർ കുമാരി അനാമിക സോമൻ എന്നിവർ ആശംസകൾ നേർന്നു. അബ്ബാസിയ മേഖലയുടെ ചുമതല വഹിക്കുന്ന ഫോക്ക് വൈസ് പ്രസിഡന്റ്‌ രജിത് കെ സി നന്ദി പ്രകാശിപ്പിച്ചു.

×