Advertisment

ഫോക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്‌:  ഫ്രണ്ട്‌സ് ഓഫ് കണ്ണുർ കുവൈറ്റ്‌ എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) - റോയൽ സിറ്റി ക്ലിനിക് അബ്ബാസിയയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫോക്ക് ട്രെഷറർ വിനോജ് കുമാർ അധ്യക്ഷത വഹിച്ച ഔദ്യോഗിക ചടങ്ങിന് ഫോക്ക് മെമ്പർഷിപ് സെക്രട്ടറി ശ്രീഷിൻ സ്വാഗതം ആശംസിച്ചു.

Advertisment

publive-image

ചാരിറ്റി സെക്രട്ടറി ഉദയരാജ് നന്ദി അറിയിച്ചു. റോയൽ സിറ്റി ക്ലിനിക് അബ്ബാസിയ മെഡിക്കൽ ഡയറക്ടർ ഡോ : ഫിലിപ്പ് വര്‍ഗീസ്‌ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചടങ്ങിൽ വെച്ച് ഫോക്കിന്റെ സ്നേഹോപഹാരം ചാരിറ്റി സെക്രട്ടറി സിറ്റി ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഫിലിപ്പ് വര്‍ഗീസിന്‌ കൈമാറി. മെഡിക്കൽ ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.

 

Advertisment