Advertisment

ഇഷ്ടഭക്ഷണം ഇനി മുന്നില്‍ ! കുവൈറ്റിലും കേരളത്തിലും പുതിയ ഫുഡ് ആപ്പുമായി മലയാളി സ്റ്റാർട്ടപ്പ് കമ്പനി

New Update

publive-image

Advertisment

കുവൈറ്റ്/ കേരളം:  ന്യൂ ജെൻ ആപ്പുമായി മലയാളി സ്റ്റാർട്ടപ്പ് കമ്പനിയുടെ വരവ്, എറ്റവും വേഗതയിൽ ഇഷ്ടഭക്ഷണം നാവിൽ തുമ്പിൽ എത്തിക്കുന്ന ഫോക്ക് ഈറ്റസ്സ് എന്ന നൂതന ആശയത്തിലൂടേയാണ്. കേരളത്തിലും കുവൈറ്റിലുമാണ് ഫോക്ക് ഈറ്റസ്സ് കമ്പനി സേവനം ആരംഭിക്കുന്നത്.

കുവൈറ്റിലെ പ്രമുഖ ഹോട്ടൽ ബിസിനസ്സ് വ്യാപാരി സനൽ കുമാറാണ് ഫോക്ക് ഈറ്റസ്സിന്റെ എം.ഡി. നിലവിലെ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗി, ഫുഡ് പാണ്ഡാ, സോമാറ്റോ ഇവയിൽ നിന്നും വ്യത്യസ്തമായി , ഭക്ഷണ പ്രേമികൾക്ക് വേഗത്തിൽ തന്നെ ഏറ്റവും അടുത്തുള്ള റെസ്റ്റോറന്റിൽ നിന്ന് ദക്ഷണം ഓർഡർ ചെയ്ത് എത്തിക്കാൻ സാധിക്കും.

കേരളത്തിലേയും കുവൈറ്റിലേയും മികച്ച ഭക്ഷണശാലകളെയാണ് ഫോക്ക് ഈറ്റസ്സ് ഉപഭോക്താക്കളുടെ നാവിന് രുചിപകരാൻ ഈ ആപ്പിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. ഏറ്റവും ലളിതമായ രീതിയിൽ, ആവശ്യമുള്ള വിഭവങ്ങളും, ഹോട്ടലും തീരഞ്ഞെടുക്കാനും, ഓൺലൈനായും ,ക്യാഷ് ഓൺ ഡെലിവറിയായും പേയ്മെന്റെ ചെയ്ത് ഭക്ഷണം എത്തിക്കുന്ന തികച്ചും നയന മനോഹരമായ ഒരു യൂസർ ഇന്റെർഫേസ്സ് ഡിസൈനാണ് ഫോക്ക് ഈറ്റസ്സ് അവലംഭിച്ചിരിക്കുന്നത്.

publive-image

സ്ഥിരം കസ്റ്റമേർസ്സിനും കൂടുതൽ പർച്ചേസ്സ് ചെയ്യുന്നവർക്ക് ലോയെൽറ്റി പോയിന്റ്സ്സും ഓഫറുകളും ഫോക്ക് ഈറ്റസ്സ് സൗജന്യമായി നൽകുന്നു. കേരളത്തിലെ ഫോക്ക് ഈറ്റസ്സ് ആപ്പിന്റെ ലോൻച്ച് പ്രശസ്ത സിനിമ സംവിധായകൻ ഭദ്രൻ മാട്ടേൽ ,ആപ്പിന്റെ ടെക്‌നിക്കൽ ടീമായ പ്രമുഖ ഐ ടി കമ്പനി ഇൻവെന്റിവ് ഹബ്ബിന്റെ പാലായിലെ കോർപ്പറേറ്റ് ഓഫീസ്സിൽ വച്ച് നിർവ്വഹിച്ചു.അടുത്ത മാസം തന്നെ ഫോക്ക് ഈറ്റസ്സ് കുവൈറ്റിലും ലോൻച്ച് ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ടെക്നോളജിയുടെ വളർച്ച പൂർണ്ണമാകുന്നത് മനുഷ്യന് ഏറ്റവും ആത്യാവശ്യമായ ഭക്ഷണം പോലുള്ള വസ്തുക്കൾ അതിന്റെ ഗുണനിലവാരം ഒട്ടും ചോരാതെ ഉപഭോക്താക്കളിൽ വളരെ വേഗത്തിൽ എത്തിക്കുമ്പോളാണെന്ന്, ഫോക്ക് ഈറ്റസ്സ് ആപ്പ് ലോൻച്ച് ചെയ്തു കൊണ്ട് ഉദ്ഘാടകൻ ഭദ്രൻ മാട്ടേൽ അഭിപ്രായപ്പെട്ടു.

publive-image

ഇനി വരാൻ പോകുന്നത് ഇഷ്ട ഭക്ഷണം ഉപദോക്താക്കളെ തേടി വരുന്ന കാലമായിരിക്കുമെന്ന് , ഫോക്ക് ഈറ്റസ്സ് അതിന് ഊർജ്ജം പകരുമെന്നും ഐ ടി വിദഗ്ദൻ കൂടിയായ ഇൻവെൻറ്റീവ് ഹബ്ബ് സി ഇ ഒ ലിയോ അൽഫോൻസ് ഫോക്ക് ഈറ്റസ്സ് ലോഗോ പ്രകാശനം ചെയ്ത കൊണ്ട് സംസാരിച്ചു.

സ്റ്റാർട്ടപ്പ് കമ്പനിയായ ഫോക്ക് ഈറ്റസ്സുമായി സഹകരിച്ച് ഫുഡ് ഓൺലൈൻ ബിസിനസ്സിന്റെ കേരളത്തിലേയും കുവൈറ്റിലേയും പ്രവർത്തനത്തിന് ഇൻവെന്റീവ് ഹബ്ബും പ്രത്യേക ടീമിനെ രൂപീകരിച്ച് അതിന്റെ ഭാഗമാകുമെന്നും കമ്പനി സി ഈ ഒ ലിയോ അൽഫോൻസ് അറിയിച്ചു.

വിശക്കുന്നവർക്ക് അവർ ആഗ്രഹിക്കുമ്പോൾ മികച്ച ഭക്ഷണം നൽക്കുന്നതിനോളം വലിയ നന്മയില്ല എന്ന ജീവിത തത്ത്വമാണ് ഫുഡ് ഓൺലൈൻ ആപ്പ് എന്ന ആശയം ആരംഭിക്കുവാൻ തന്നെ പ്രേരിപ്പിച്ചെതെന്ന്   എം. ഡി സനൽ കുമാർ പറഞ്ഞു. ഫുഡ് റേറ്റിംഗ് സംവിധാനത്തിലൂടെ ഹോട്ടലുകൾ നൽകുന്നത് ഗുണനിലവാരമുള്ള ഭക്ഷണമാണെന്ന് ഉപഭോക്താക്കൾക്ക് ഉറപ്പ് വരുത്തുവാൻ സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത .

publive-image

വൻനഗരങ്ങൾക്കും ടെക്കി കൾക്കും മാത്രം കേട്ടു പരിചയമുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസ്സിനേ , ഗ്രാമപ്രദേശങ്ങളിലും  ചെറുനഗരങ്ങളിലും  വ്യാപിപ്പിക്കുക എന്നതാണ് ഫുഡാപ്പിന്റെ ലക്ഷ്യം.

ഫോക്ക് ഈറ്റസ്സിന്റെ ഭാഗമാകാൻ താത്പര്യമുള്ള ഹോട്ടലുകൾ, റെസ്റ്റോറെന്റുകൾ ,ബേക്കറികൾ എന്നിവർക്ക് ,ഒഫിഷ്യൽ വെബസൈറ്റായ www.fokeats.com ലൂടെയോ, +91 8640999888 , +91 7561020555 എന്ന 24x7 കസ്റ്റമർ കെയർ നമ്പറിലൂടെയോ ബന്ധപ്പെടാൻ സാധിക്കും .

ഔപചാരിക ഉദ്ഘാടനത്തിന്റെ ഭാഗമായി , ശ്രീ ഭദ്രൻ മാട്ടേലിന് ആദ്യ ഡെലിവറി നടത്തി. ഫോക്ക് ഈറ്റസ്സ് ആപ്പ് എത്രയും വേഗം നല്ല ഭക്ഷണ കൊതിക്കുന്നവരേ തൃപ്തിപ്പെടുത്താൻ പ്ലേ സ്റ്റോറിലും, ആപ്പ സ്റ്റോറിലിം ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നത്.നിലവിൽ ഫുഡാപ്പിന്റെ ബീറ്റാ വേർഷനാണു കമ്പനി പുറത്തിറക്കിയിരിക്കുന്നത് .

ആളുകൾ കൊതിക്കുന്ന പല പുതുമകളും മുന്നോട്ടുള്ള പ്രവർത്തനത്തിൽ ഉൾപ്പെടുത്തി ഫോക്ക് ഈറ്റസ്സ് ഓൺലൈൻ ഫുഡ്‌ ബിസിനസ്സിൽ വൻ മാറ്റങ്ങൾ കൊണ്ട് വരുമെന്നാണ് ടെക്ക് ലോകവും ആപ്പിനെ വിലയിരുത്തുന്നത്.

fokeats
Advertisment