Advertisment

ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ കുടുംബ സംഗമം ശ്രദ്ധേയമായി

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ:  ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ അമല സ്വിമ്മിങ്‌പൂളിൽ നടത്തിയ കുടുംബസംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു. ഉച്ചയ്ക്ക് ഒരു മണിക്ക് തുടങ്ങിയ കുടുംബ സംഗമം വൈകീട്ട് ഏഴുമണിയോടെ അവസാനിച്ചു. നിരവധി കഥാ, ഗാന, കായിക മത്സരങ്ങൾ നടന്നു. വിജയിച്ച കുടുംബങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisment

publive-image

ചെയർമാൻ എഫ്. എം. ഫൈസലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റീനാ രാജീവ്, വി. സി. ഗോപാലൻ, മോനി ഒടിക്കണ്ടത്തിൽ,എബി തോമസ്, അൻവർ ശൂരനാട്, ഷൈജു കമ്പത്ത്, എന്നിവർ സംസാരിച്ചു.

ഷംസീറ കവിതാലാപനത്തിലും ഷാഹിന ഫൈസൽ പഴയ സിനിമ ഗാന മത്സരത്തിലും വിജയികളായി. സിംല ജാസിം ഖാൻ, രമേശൻ ജിദാലി, നസീർ, രാധാകൃഷ്ണൻ, ഫൈസൽ കടലുണ്ടി, എന്നിവരുടെ കുടുംബങ്ങൾ കുടുംബങ്ങൾക്കായുള്ള മത്സര ഇനങ്ങളിൽ സമ്മാനങ്ങൾ നേടി.

publive-image

പുതിയ അംഗങ്ങളെ ചേർക്കുകയും ബഹ്‌റൈൻ ദേശീയ ദിനത്തിൽ ഡിസ്‌കവർ ഇസ്‌ലാമുമായി സഹകരിച്ച് മനാമ അൽഹിലാൽ ഹോസ്പ്പിറ്റലിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്താനും മാസത്തിൽ ഒരു തവണ സംഘടനയുടെ പേരിൽ ഒരു ജീവ കാരുണ്യ പ്രവർത്തനം നടത്താനും ഏകകണ്ടമായി തീരുമാനിക്കുകയും ചെയ്തു.

രാജീവൻ. ജെ, സതീഷ്, സുമിത സതീഷ്, അജിതോമസ്, ജോർജ് മാത്യു, ശജീഷ്, ശ്വേത ശജീഷ്, ദേവികരാഹുൽ, രാഹുൽരമേശൻ എന്നിവർ നേതൃത്വം നൽകി.

Advertisment