ജികെപിഎ കുവൈത്ത് ചാപ്റ്റർ ഏരിയാസമ്മേളന തീയതികൾ പ്രഖ്യാപിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, February 11, 2019

കുവൈത്ത്:  ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (GKPA) കുവൈത്ത് ചാപ്റ്റർ വാർഷിക പൊതുയോഗത്തിനു മുന്നോടിയായി വിവിധ ഏരിയകളിൽ സമ്മേളനങ്ങളും ഏരിയ കമ്മറ്റി തിരഞ്ഞെടുപ്പും ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടത്തും എന്ന് ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു. അടുത്തടുത്തുള്ള ഏരിയകൾ സംയോജിപ്പിച്ചാണ് സമ്മേളനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

അതുപ്രകാരം ഫെബ്രുവരി 22 നു സാൽമിയ-ഹവല്ലി ഏരിയകളുടെയും മാർച്ച് 1 നു മഹ്ബൂല-അബൂഹലീഫ , മംഗഫ്-ഫഹാഹീൽ ഏരിയകളിൽ പ്രത്യേകം പ്രത്യേകമായും മാർച്ച് 8 നു അബ്ബാസിയ-റിഗ്ഗയി ഏരിയകളുടെയും മാർച്ച് 15 നു ഫർവാനിയ-കൈത്താൻ ഏരിയകളുടെയും പൊതു സമ്മേളനവും റെജിറ്റർ ചെയ്ത അംഗങ്ങളുടെ സമക്ഷത്തിൽ 2019 ലെ ഏരിയ വനിതാ കമ്മറ്റികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിക്കും എന്ന് ആക്ടിങ് പ്രസിഡന്റ് എം കെ പ്രസന്നൻ ഫെബ്രുവരി 8 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ഏരിയ പ്രതിനിധി സമ്മേളനത്തിൽ അറിയിച്ചു..

അതോടൊപ്പം നിലവിൽ അംഗത്വം എടുത്തവരുടെ അംഗത്വ കാർഡ് വിതരണവും പുതിയവർക്ക് അംഗത്വം എടുക്കാൻ അവസരവും ഉണ്ടായിരിക്കും. മുൻപ് നൽകിയ നോർക്ക-ക്ഷേമനിധി അപേക്ഷകൾ പൂർത്തിയായതിന്റെ സ്റ്റാറ്റസ് അപ്‌ഡേറ്റും ലഭ്യമാകുന്നതാണു്. പുതിയവ ഓൺലൈൻ അപേക്ഷകൾ നൽകാൻ സഹായവും ഉണ്ടായിരിക്കുന്നതാണ് എന്ന് സെക്രട്ടറി ശ്രീകുമാർ അറിയിച്ചു.

എല്ലാ അംഗങ്ങളെയും ഈ അവസരത്തിൽ അതാത് ഏരിയകളിലൂടെ തിരഞ്ഞെടുപ്പിന്റെ ഭാഗമാവാനും കഴിവുറ്റ നേതൃത്വത്തെ കണ്ടെത്താൻ മുന്നിട്ടിറങ്ങാനും ഭാരവാഹികൾ അഭ്യർത്തിക്കുന്നു.

പുതുക്കിയ ഭരണഘടനപ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് ശൈലി കോർ അഡ്മിൻ റെജി ചിറയത്ത് വിശദീകരിച്ചു. ആഗോളതലത്തിൽ സംഘടനയുടെ വിഷൻ , പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച്‌ കോർ അഡ്മിൻ മുബാറക്ക് കാമ്പ്രത്ത് വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വതുകാടൻ , കോർ അഡ്മിൻ രവി പാങ്ങോട് , വനിതാ വേദി ചെയര്പേഴ്സൺ വനജാ രാജൻ , സെക്രട്ടറി അംബിക മുകുന്ദൻ , ഏരിയ ഭാരവാഹികൾ ആയ സലിം കൊടുവള്ളി ,പി എസ് റിയാസ് , ആയിഷ ഗോപിനാഥ്, പ്രമോദ് കുറുപ്പ് , ചിന്നമ്മ ജോസഫ് , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലെനീഷ് കണ്ണൂർ നന്ദി അറിയിച്ചു.

പുനരധിവാസ ശ്രമങ്ങൾ തടസപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി സുഗതന്റെ വർക് ഷോപ്പ് നിർമാണത്തിന് പിന്തുണച്ച പ്രഭാസി സമൂഹത്തിനു സംഘടന കൃതജ്ഞത അറിയിച്ചു. ഫെബ്രുവരി 8 നു പുനലൂരിൽ വർക് ഷോപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു.

രാഷ്ട്രീയ സാമുദായിക പ്രാദേശിക ഭേദമെന്യേ പതിനൊന്നു രാജ്യങ്ങളിലും നാട്ടിലും പ്രാവാസി – മുൻ പ്രവാസികൾക്കായി പുനരധിവാസ സംരക്ഷണാര്ഥം പ്രവർത്തിക്കുന്ന സംഘടന, നാട്ടിലെ റെജിസ്റ്റർ ചെയ്ത പ്രവാസി സൊസൈറ്റി കൂടെയാണ്. ഒരിടത്ത് അംഗത്വം എടുത്താൽ അത് ആഗോള ആജീവനാന്ത അംഗത്വമാണ് എന്നതും സംഘടനയുടെ പ്രത്യേകതയാണ്.

×