Advertisment

കുവൈറ്റ് ജികെപിഎ മഹ്ബൂള ഏരിയ 2020-21ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈറ്റ്:  2020 ഫെബ്രുവരി 21നു മഹ്ബൂല കല ഹാളിൽ സഘടിപ്പിച്ച ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ മഹ്ബൂള ഏരിയ പൊതുയോഗം 2020-21 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

publive-image

മഹ്ബൂള ഏരിയ 2020-21 ലെ ഭാരവാഹികൾ ആയി അഷ്‌റഫ് ചൂരോട്ട് (കൺവീനർ), മുജീബ് കെ ടി (സെക്രട്ടറി) , ലത്തീഫ് മനമ്മൾ (ട്രഷർ) , സാം മാത്യു (ജോയിന്റ് കൺവീനർ), സുരേന്ദ്ര മോഹൻ (ജോയിന്റ് സെക്രട്ടറി) , സൽമാൻ ഫാരിസ് (ജോയിന്റ് ട്രഷറർ), ലിസ്സി ജോർജ് (വനിതാ പ്രതിനിധി) എന്നിവർ ചുമതലയേറ്റു.

publive-image

സാം മാത്യു സ്വാഗതം ആശംസിച്ച ചടങ്ങിൽ റിയാസ് കാഞ്ഞിരപ്പള്ളി അധ്യക്ഷത വഹിച്ചു. ജികെപിഎ ജെനെറൽ സെക്രെട്ടറി എം കെ പ്രസന്നൻ, വൈസ് പ്രസിഡന്റ് സെബാസ്റ്റിയൻ വതുകാടൻ , വനിതാ ചെയർപേഴ്സൺ അമ്പിളി നാരായണൻ, കോർ അഡ്മിൻ രവി പാങ്ങോട് എന്നിവർ ആശംസകൾ അർപ്പിച്ചു.

publive-image

സെക്രട്ടറി ലത്തീഫ് മനമ്മൾ റിപ്പോർട് അവതരിപ്പിച്ചു. കോർ അഡ്മിൻ രവി പാങ്ങോട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

publive-image

ബിനു യോഹന്നാൻ , മുബാറക്ക് കാമ്പ്രത്ത്, ഉല്ലാസ് ഉദയഭാനു. അമ്പിളി , ലിസ്സി ജോർജ് എന്നിവർ അംഗത്വ, നോർക്ക/ ക്ഷേമനിധി രജിസ്ട്രേഷന് നേതൃത്വം നൽകി. ഷിയാസ് , ജിനേഷ് , റഷീദ് കണ്ണവം എന്നിവരുടെ നേതൃത്വത്തിൽ പഴയകാലനാടൻ പാട്ടുകൾ ചേർന്ന കലാവിരുന്നും അരങ്ങേറി.

 

Advertisment