Advertisment

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കുവൈറ്റ് ചാപ്റ്റർ സഹായം വിതരണം ചെയ്തു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്:  19-07- 2019 വെള്ളിയാഴ്ച ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ മെഹബൂല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ ഏരിയ കൺവീനർ  സലീം കൊടുവള്ളി അധ്യക്ഷതയിൽ ഏരിയ വൈസ് പ്രസിഡണ്ട് സാം മാത്യു സ്വാഗതവും മെഹബൂല ഏരിയ ട്രഷറർ റിയാസ് പുത്തൻവീട്ടിൽ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

Advertisment

publive-image

ചാപ്റ്റർ പ്രസിഡണ്ട് പ്രേംസൺ കായംകുളം സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ സ്ഥാപക കോർ മെമ്പർ മുബാറക് കാംമ്പ്രത്ത് മുഖ്യപ്രഭാഷണം നടത്തി.

publive-image

കടലാക്രമണത്തിൽ വീട് പൂർണമായും നഷ്ടപ്പെട്ട തിരുവനന്തപുരം ശംഖുമുഖം സ്വദേശിനിയായ ജികെപിഎ അംഗത്തിന് അടിയന്തിര ധനസഹായം നൽകി. ഇവരുടെ രേഖകൾ/ അപേക്ഷകൾ പൂർത്തിയാക്കി സർക്കാരിൽ നിന്നും സഹായം ലഭ്യമാകാൻ ജികെപിഎ ആവശ്യമായ ഇടപെടൽ ആരംഭിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു. അസുഖത്തെതുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത മറ്റൊരു ജികെപിഎ അംഗത്തിന് ധനസഹായം നൽകാൻ തീരുമാനിച്ചു.

publive-image

ചാപ്റ്റർ സെക്രട്ടറി എം കെ പ്രസന്നൻ, വനിതാ ചെയർപേഴ്സൺ അമ്പിളി , ട്രഷറർ ലിനീഷ്, മെഹബൂലാ ഏരിയ ജോയിൻ ട്രഷറർ സിയാബ് പുൽപ്പാടൻ, മെഹബൂല ഏരിയ വനിതാ കോഡിനേറ്റർ ലിസി, കോർ മെംബർമാരായ റഷീദ് പുതുക്കുളങ്ങര, രവി പാങ്ങോട്, മെഹബൂല ഏരിയ മുൻ പ്രസിഡന്റ് മുജീബ്.കെ.ടി എന്നിവർ സമ്മേളനത്തിന് ആശംസകളർപ്പിച്ചു.

publive-image

സാൽമിയ ഏരിയ സെക്രട്ടറി അനിൽ വൃന്ദാവനം, ട്രഷറർ സജിമോൻ എന്നിവരും സന്നിഹിതരായിരുന്നു സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അലിജാൻ, ബിനു യോഹന്നാൻ, ഉല്ലാസ് പന്തളം എന്നിവർ ജി കെ പി എ മെമ്പർഷിപ്പ് / നോർക്ക/ ക്ഷേമനിധി അപേക്ഷകർക്ക് ഹെൽപ്പ് ഡെസ്ക് ആയി പ്രവർത്തിച്ചു. ഏരിയ ട്രഷറർ റിയാസ് പുത്തൻവീട്ടിൽ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

Advertisment