Advertisment

ജി റ്റി എഫ് കുവൈത്ത്‌ ചാപ്റ്റർ സംഘടിപ്പിച്ച നാട്ടരങ്ങ് കൊടിയിറങ്ങി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈത്ത്‌:   "കോഴിക്കോട് ജില്ലയിലെ തിക്കോടിക്കാരുടെ പ്രവാസി കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ് ഫോറം കുവൈത്ത്‌ ചാപ്റ്റർ ഒരുക്കിയ "നാട്ടരങ്ങ് 2019" അബ്ബാസിയ ഓക്സ്ഫോർഡ് ഇംഗ്ലീഷ് സ്കൂളിൽ അരങ്ങേറി.

Advertisment

പ്രസിഡന്റ് നദീർ തിക്കോടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോക്ടർ അമീർ അഹമദ് ഉദ്ഘാടനം നിർവ്വഹിച്ചു .

publive-image

<ഗായകൻ വിപിൻ നാഥ്‌ പയ്യോളിയെ ജി ടി എഫ്‌ ചെയർമാൻ അബു കോട്ടയിൽ മൊമെന്റൊ നൽകി ആദരിക്കുന്നു>

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അയൂബ് കേച്ചേരി, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ , കുവൈറ്റിലെ വിവിധ സംഘടനാ പ്രതിനിധികളായ സത്യൻ വരുണ്ട (KDNA), അബ്ദുൾ റഹ്മാൻ കളത്തിൽ (പയ്യോളീസ്), അസ്‌ലം അലവി (അങ്ങാടിയൻസ് ), സക്കറിയ പൊന്നങ്കണ്ടി (സാന്ത്വനം കടലൂർ), ശാഹുൽ ബേപ്പൂർ(കൊയിലാണ്ടി കൂട്ടം), എന്നിവർ എന്നിവർ ആശംസകൾ നേർന്നു.

ജനറൽ സെക്രട്ടറി അനൂപ് , ചെയർമാൻ അബു കോട്ടയിൽ , എന്നിവർ സംഘടനയുടെ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിച്ചു . വിഭീഷ് തിക്കോടിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ തിക്കോടിയെ കുറിച്ചുള്ള കനിവിന്റെ ദേശം ആൽബം വിപിൻ നാഥ് പ്രകാശനം ചെയ്തു .

വിപിൻ നാഥ് പയ്യോളിയുടെ നേതൃത്വത്തിൽ ബിജു തിക്കോടി , അംബിക രാജേഷ്‌, സലിം പുതുപ്പാടി, റാഫി കല്ലായി , സുരേന്ദ്രൻ എന്നിവർ അണിനിരന്ന ഗാന സദ്യയും ജിടിഫ് കലാകാരൻമാർ അണിയിച്ചൊരുക്കിയ ഒപ്പന, കോൽക്കളി , സംഘഗാനം കൂടാതെ തിരുവാതിര കളി , ചെണ്ടമേളം എന്നിവയും സദസ്സിനെ വിസ്മയിപ്പിച്ചു.

അസീസ് തിക്കോടി, ഫിറോസ് കുളങ്ങര, ശുഐബ് കുന്നോത്ത്, ഷാജി.കെ.വി, ശെൽവരാജ്‌, അഫ്സൽ, ഹാഷിദ്, ശ്രീജിത്ത്, സജീവൻ സമ്പത്ത് , മജീദ് മേളാട്ട്, രവി, അലി കടുവന്റവിട, മജീദ് റവാബി, മുജീബ് മണലിൽ, ഗിരീഷൻ, സമീർ, ഹാഷിം തങ്ങൾ, ശൈബു, ശെമിൻ, ഹനീഫ സർവ്വത്‌, മനു, സിദ്ധീഖ്‌, ഹനീഫ പി പി, പ്രമോദ്‌ , നാസർ നടമ്മൽ, നൗഷാദ്‌ കളത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ചടങ്ങിൽ വിപിൻ നാഥ് പയ്യോളിയെ ചെയർമാൻ അബു കോട്ടയിൽ മൊമന്റോ നൽകി ആദരിച്ചു. ജിതേഷിന്‌ (ബോബി) ശബീർ മണ്ടോളി പൊന്നാട അണിയിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ആസാദ്‌ സ്വാഗതവും ട്രഷറർ ജാബിറലി കഴുക്കയിൽ നന്ദിയും പറഞ്ഞു .

Advertisment