Advertisment

ഖുർആൻ മനഃപാഠത്തിൽ മികവ് കാണിച്ച ഹാഫിള് നിഹാൽ അബ്ദുറഷീദിനെ ആദരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update

കുവൈത്ത്:  വിശുദ്ധ ഖുർആൻ മനഃപഠനത്തിലും പാരായണത്തിലും മികവ് കാണിച്ച ഹാഫിള് നിഹാൽ അബ്ദുറഷീദിനെ ഇന്ത്യൻ ഇസ്ലാഹി സെൻറർ പുരസ്കാരം നൽകി ആദരിച്ചു.

Advertisment

publive-image

നിഹാൽ ഖുർആൻ ഹിഫ്ള് ആരംഭിച്ചത് കുവൈത്ത് ഔക്കാഫിൻറെ കീഴിൽ വിദ്യാർത്ഥികൾക്കായി ഖുർആൻ പഠിപ്പിക്കുന്ന അബ്ബാസിയയിലെ അമ്മൂദ് മസ്ജിദിൽ നിന്നാണ്. 8 ഹിസ്ബ് കുവൈത്തിൽ നിന്ന് ഹിഫ്ള് ആയ ശേഷം താനൂർ മർക്കസ് തഹ്ഫീളുൽ ഖുർആനിൽ നിന്ന് മൂന്ന് വർഷം കൊണ്ട് ഹാഫിള് ബിരുദം നേടി.

പത്താം ക്ലാസുകാരനായ നിഹാൽ പെരുന്പിലാവ് താഴത്തേതിൽ അബ്ദുറഷീദിൻറെയും നഷീദ അബ്ദുള്ളയുടെയും മൂന്നാമത്തെ മകനാണ്.

സംഗമത്തിൽ അബ്ബാസിയ ഇസ്ലാഹി മദ്രസ്സയിൽ നിന്ന് ഉന്നത വിജയം നേടിയവരെയും ആദരിച്ചു.

ഐ.ഐ.സിയുടെ ഉപഹാരം ശഫക്കത്ത് പാഷ (പാക്കിസ്ഥാൻ) നൽകി. ഐ.ഐസി ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, ഡോ. ഇബ്രാഹിം, യൂസഫ് കാപ്പാട്, എൻജി. അൻവർ സാദത്ത്, മുസ്തഥ കാരി, റോഷൻ എന്നിവർ പങ്കെടുത്തു. ഐ.ഐ.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.

Advertisment