Advertisment

കുവൈറ്റിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

കുവൈറ്റ്‌: ഹരിപ്പാട് നിയോജക മണ്ഡലം കേന്ദ്രീകരിച്ചു കുവൈറ്റിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ രൂപീകരിച്ചു. ഇതിന്റെ ഔപചാരികമായ ഉത്ഘാടനം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു. സാമൂഹിക സാസ്കാരിക സാമ്പത്തിക രംഗങ്ങളിൽ ഉയർന്നു നിൽക്കുന്ന ഒരു പ്രേദേശമാണ് ഹരിപ്പാട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

publive-image

കയറിന്റെ നാടായ ഹരിപ്പാടിന് ഒരു പാട് കാര്യങ്ങൾ ചെയ്യുവാൻ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റിന് കഴിയട്ടെയെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇനിയും എന്ന് കുവൈറ്റിൽ വന്നാലും ഹരിപ്പാട് പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കും എന്ന് അദ്ദേഹം ഉറപ്പ് നൽകി.

publive-image

അസോസിയേഷൻ പുതിയ ഭാരവാഹികൾ ആയി

പ്രസിഡന്റ് -അജികുട്ടപ്പൻ

ജനറൽ സെക്രട്ടറി - സിബി പുരുഷോത്തമൻ

ട്രെഷർ - ബിനു യോഹന്നാൻ,

രക്ഷാധികാരി - ശ്രീമലാൽ മുരളി

publive-image

വൈസ് പ്രസിഡന്റ് -കലേശ്

സെക്രട്ടറി - ജയകൃഷ്ണൻ

ജോയിന്റ് ട്രഷർ -പ്രദീപ് പ്രഭാകരൻ

ജോയിന്റ് സെക്രട്ടറി -അജിത് ആനന്ദ്

വനിതാ വേദി കോഡിനേറ്റർ - സുവി അജിത് എന്നിവരെ തിരഞ്ഞെടുത്തു. അസോസിയേഷൻ മൊമെന്റോ നൽകി പ്രതിപക്ഷ നേതാവിനെ ആദരിച്ചു.

Advertisment